ഓപ്പറേഷൻ സാഗർ റാണി; എട്ടു ദിവസം കൊണ്ട് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 12 April 2020

ഓപ്പറേഷൻ സാഗർ റാണി; എട്ടു ദിവസം കൊണ്ട് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം

ഇ വാർത്ത | evartha
ഓപ്പറേഷൻ സാഗർ റാണി; എട്ടു ദിവസം കൊണ്ട് പിടികൂടിയത് ഒരു ലക്ഷം കിലോ പഴകിയ മത്സ്യം

തിരുവനന്തപുരം: ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി സംസ്ഥാനത്ത് നടന്ന പരിശോധനകളിൽ ഒരുലക്ഷം രൂപയുടെ ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടി.മായം ചേര്‍ത്ത മത്സ്യം വില്‍ക്കുന്നതിനെതിര ഭക്ഷ്യസുരക്ഷ വകുപ്പ് ആവിഷ്‌ക്കരി ച്ച പരിശോധനയാണ് ഓപ്പറേഷൻ സാഗർ രാണി. കഴിഞ്ഞ എട്ടു ദിവസങ്ങളായി നടന്ന പരിശോധനയിലാണ് 1,00,508 കിലോ ഉപയോഗ ശൂന്യമായ മത്സ്യം  പിടിച്ചെടുത്തത്.

ഈസ്റ്റര്‍ ദിവസത്തില്‍ സംസ്ഥാനത്താകെ 117 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. നാല് വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമ പ്രകാരം കുറ്റകരമാണ്. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. 

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ലോക്ക് ഡൗൺകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് വീട്ടിലിരിക്കുന്ന ജനങ്ങളുടെ ആരോഗ്യത്തെ പോലും ഗുരുതരമായി ബാധിക്കുന്നതാണ് ഇത്തരം മത്സ്യങ്ങള്‍. അതിനാലാണ് ഓപ്പറേഷന്‍ സാഗര്‍ റാണി വീണ്ടും ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yahQuW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages