ഇ വാർത്ത | evartha
കൊവിഡ് ബാധിച്ച് ധാരാവിയിൽ ഒരു മരണം കൂടി, പ്രദേശത്ത് രോഗബാധിതരുടെ എണ്ണം 50 ആയി
മുംബൈ: കൊവിഡ് 19 ബാധയെ തുടർന്ന് മുംബൈ ധാരാവിയിൽ ഒരു മരണം കൂടി. പുതുതായി നാലു പേർക്കു കൂടി ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതോടെ ധാരാവിയിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം അമ്പതായി.പ്രദേശത്ത് രോഗ ബാധിതരുടെ എണ്ണം വർധിച്ചതോടെ ബാരിക്കേഡുകൾ നിരത്തിയിരിക്കുകയാണ് പൊലീസ്.
അതേ സമയം മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്സുമാര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. പൂനൈയിലെ റൂബി ഹാള്‍ ആശുപത്രിയിലെയും മുംബൈയിലെ ഭാട്ടിയ ആശുപത്രിയിലെ നഴ്സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്ന 36 നഴ്സുമാരെ ക്വാറന്റെന്‍ ചെയ്തിരിക്കുകയാണ്.ഭാട്ടിയ ആശുപത്രിയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്സുമാരുടെ എണ്ണം അഞ്ചായി.
ഭാട്ടിയ ആശുപത്രിയില്‍ മാത്രം 37 നഴ്സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം 221 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1982 ആയി. സംസ്ഥാനത്ത് ഇതുവരെ 150 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Xwd7P1
via IFTTT
No comments:
Post a Comment