ഇ വാർത്ത | evartha
സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശം; ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു
സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസെടുത്തു. ഫേസ്‍ബുക്ക് ലൈവിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ച സംഭവത്തിലാണ് ആലത്തൂര്‍ പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ ടി എസ് ആഷിഷ് നല്‍കിയ പരാതിയിലാണ് നടപടി.
ഫിറോസ് നടത്തുന്ന പ്രവർത്തനങ്ങളെ സോഷ്യൽ മീഡിയയിൽ വിമര്‍ശിച്ച യുവതിക്കെതിരെ ഫിറോസ് തന്റെ ഫേസ്ബുക്ക് ലൈവില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശമാണ് വിവാദമായത്. തനിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദ്ദീന് വേണ്ട് വോട്ട് ചോദിച്ചതിനിതെരിയൊണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍ശിച്ചത്.
ഇതിനെ തുടർന്നായിരുന്നു ഫിറോസിന്റെ വേശ്യ പരാമര്‍ശം. അതേസമയം , പേര് എടുത്ത് പറയാതെ ആയിരുന്നു ഫിറോസിന്റെ ഫേസ്ബുക്ക് ലൈവ്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JJa66h
via IFTTT
No comments:
Post a Comment