ഇ വാർത്ത | evartha
ഇത് ഭരണകൂട ഭീകരത തന്നെ…. മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍
തങ്ങൾക്കെതിരെ കെട്ടിച്ചമച്ച കേസിലാണ് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റുചെയ്തതെന്ന് അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം പ്രവർത്തകരായ അലന്‍ ശുഹൈബും താഹ ഫസലും. കുറ്റം ആരോപിക്കപ്പെട്ട തങ്ങളുടെ കൈയ്യിൽ നിന്നും യാതൊരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും ഇരുവരും പറഞ്ഞു. ഇത് ഭരണകൂട ഭീകരത തന്നെയാണെന്ന് ഇവര്‍ മാധ്യമങ്ങളോട് വിളിച്ചുപറയുകയായിരുന്നു. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
അതേസമയം ഇവർക്കെതിരെ യുഎപിഎ ചുമത്തിയ നടപടി ശരിവച്ച് ഐജി രംഗത്തെത്തിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് ചുമത്തിയതെന്നും. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന നടത്തുമെന്നും ഐജി അശോക് യാദവ് പറഞ്ഞു.
അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട മാവോയിസ്റ്റ് ലഘുലേഖയുടെ പേരിലാണ് രണ്ടു പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. സിപിഎം പ്രവർത്തകരുടെ അറസ്റ്റിൽ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ചോദിച്ചിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/36wGQJN
via IFTTT
No comments:
Post a Comment