ഇ വാർത്ത | evartha
കുമ്മനത്തിന് നൽകിയ ഈ രാഷ്ട്രീയ ചുംബനം ഭയപ്പെടുത്തുന്നു; ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ലെന്ന് സിഎസ് ചന്ദ്രിക
പ്രശസ്ത എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറിനൊപ്പം വേദി പങ്കിടാനില്ല എന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. വാളയാര്‍ നടന്ന ദളിത് പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ സമരം ഉദ്ഘാടനം ചെയ്യുകയും അദ്ദേഹത്തിന് ഉമ്മ കൊടുക്കുകയും ചെയ്ത ഡോ. ജോര്‍ജ് ഓണക്കൂറിന്റെ രാഷ്ട്രീയത്തെ വിമര്‍ശിച്ചുകൊണ്ടാണ് സി എസ് ചന്ദ്രിക പരിപാടി ബഹിഷ്‌കരിക്കുന്നത്.
തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
വാളയാറിലെ കുഞ്ഞുങ്ങളുടെ നീതിക്കായി എന്ന് പറഞ്ഞ് കേരളത്തില്‍ കഴിയുന്നത്ര രാഷ്ടീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ യഥാര്‍ത്ഥ മുഖമറിയാന്‍ ഒരെഴുത്തുകാരന് ഇത്ര വലിയ പ്രയാസമോ എന്ന് സിഎസ് ചന്ദ്രിക തന്റെ കുറിപ്പിൽ ചോദിക്കുന്നു. വിഷയത്തിൽ സെക്രട്ടേറിയറ്റ് പടിക്കല്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തത് ഡോ. ജോര്‍ജ് ഓണക്കൂറായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/32aWoPE
via IFTTT
No comments:
Post a Comment