ഇ വാർത്ത | evartha
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു, മരണസംഖ്യ 308, 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 35 പേർക്ക്
ഡൽഹി: രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 9000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 9152 പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 308 പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറില്‍ 35 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. റിപ്പോര്‍ട്ട് ചെയ്ത 9152 കേസുകളില്‍ 856 പേര്‍ രോഗമുക്തി നേടിയവരാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിലെ രോഗികളുടെ എണ്ണം 1895 ആയി. ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടില്‍ 1014 കൊവിഡ് രോഗികളാണുള്ളത്.
96 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിൽ കൊവിഡ് രോഗികളുടെ എണ്ണം 796 ആയി.മദ്ധ്യപ്രദേശില്‍ 562, ഗുജറാത്തില്‍ 516, തെലങ്കാനയില്‍ 503 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം.
പശ്ചിമ ബംഗാളില്‍ ഇന്നലെ കൊവിഡ് ബാധിച്ച രണ്ട് പേര്‍ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അഞ്ച് പേര്‍ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി.മഹാരാഷ്ട്ര കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. കേരളത്തില്‍ ഇതുവരെ 179 പേര്‍ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34x7O37
via IFTTT
No comments:
Post a Comment