ഇ വാർത്ത | evartha
യു പിയിൽ കാലനെ റോഡിലിറക്കി പൊലീസ് ; വേറിട്ട പ്രചരണം ആളുകളെ വീട്ടിലിരുത്താൻ
ലഖ് നൗ: യുപിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്താൻ കാലൻ റോഡിലിറങ്ങി. നിയമങ്ങള്‍ ലംഘിച്ച് വീടുവിട്ടിറങ്ങുന്നവരെ നരകത്തില്‍ ലോക്ക്ഡൗണിലാക്കുമെന്ന സന്ദശവുമായാണ് “കാലന്’ റോഡില്‍ റോന്ത് ചുറ്റുന്നത്. പോലീസുകാരുടെ നടുവില്‍ മൈക്കിലൂടെയായിരുന്നു കാലന്റെ അനൗണ്‍സ്മെന്റ്.
ലഖ്നൗവില്‍നിന്ന് 120 കിലോമീറ്റര്‍ അകലെ ബഹരായിചയിലാണ് സംഭവം.”ഞാന്‍ യമരാജന്. ഞാന്‍ കൊറോണ വൈറസുമാണ്. നിങ്ങള്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു മനുഷ്യനും ഈ ഗ്രഹത്തില്‍ അവശേഷിക്കുകയില്ല. എല്ലാവരുടെയും മരണത്തിന് ഞാന്‍ കാരണമാകും. നിങ്ങള്‍ അശ്രദ്ധനായി പെരുമാറിയാല്‍, ഞാന്‍ നിങ്ങളെ കൂടെ കൊണ്ടുപോകും’-യമരാജന് മൈക്കിലൂടെ ഓരോതെരുവിലുമെത്തി വിളിച്ചു പറഞ്ഞു.
ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങരുത്, തൂവാല മാസ്കായി ഉപയോഗിക്കാം, സോപ്പുപയോഗിച്ച് കൈകഴുകാം, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹ്ക അകലം പാലിക്കുക എന്നീ നിർദേശങ്ങളും കാലൻ നൽകുന്നുണ്ട്. നിയമം ആരെങ്കിലും തെറ്റിച്ചാല്‍ അവരെ അധോലോകത്തില്‍ ലോക്ക്ഡൗണിലാക്കും എന്ന മുന്നറിയിപ്പും നൽകുന്നു.
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹരായിച പൊലീസാണ് കാലനെയിറക്കി പ്രചരണം നടത്തിയത്. ബൗണ്ടി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് ലാവ്കുഷ് മിശ്രയായിരുന്നു യമരാജനായി വേഷമിട്ടത്.എന്നാൽ പൊലീസന്റെ പ്രചരണ വാഹനം എത്തിയ സ്ഥലങ്ങളില്‍ ആളുകൾ പുറത്തിറങ്ങി കാലനെ മൊബൈലിലാക്കാൻ ശ്രമിക്കുകയായിരുന്നു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JWLJS6
via IFTTT
No comments:
Post a Comment