ഇ വാർത്ത | evartha
ലോക്ക് ഡൗണിൽ ഒറ്റപ്പെടൽ മാറ്റാൻ കൂട്ടുകാരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിക്കാൻ നോക്കി; പതിനേഴുകാരനെതിരെ കേസെടുത്ത് പൊലീസ്
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ രാജ്യമൊട്ടാകെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയം വീട്ടിനുള്ളിലെ അടച്ചിരിപ്പിൽ നിന്ന് രക്ഷ നേടാൻ പല വിരുതൻമാരും ശ്രമിക്കുന്നുണ്ട്. അത്തരക്കാരെ പൊലീസ് പിടികൂടുന്നുമുണ്ട്.
അത്തരത്തില്‍ ഒരു സംഭവമാണ് മംഗളുരുവില്‍ നടന്നത്. ഒറ്റയ്ക്ക് വീട്ടിലിരുന്ന 17കാരന്‍ കൂട്ടുകാരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. ബല്‍മട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്.
അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി ഒരാളെ മാത്രമേ ഫ്ലാറ്റിന്റെ കോംപൗണ്ടില്‍നിന്നും പിറത്തുവിടു. എന്നാല്‍ ഈ ജോലി പിതാവ് ഏറ്റെടുത്തതോടെ 17കാരന് വീട്ടില്‍നിന്നും പുറത്തുപോകാന്‍ സാധിക്കാതെയായായി. മറ്റാരെയും ഫ്ലാറ്റിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. ഇതോടെ സുഹൃത്തിനെ വിളിച്ചുരുത്തിയ ശേഷം ട്രോളി ബാഗിലാക്കി സെക്യുരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് അകത്തു കടന്നു
എന്നാല്‍ ലിഫ്റ്റിനരികില്‍ എത്തിയതോടെ ട്രോളി ബാഗ് തനിയെ അനങ്ങുന്നത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ എത്തി പരിശോധിച്ചതോടെയാണ് ട്രോളി ബഗിനുള്ളില്‍ ആളെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3b9A1zy
via IFTTT
No comments:
Post a Comment