അയോധ്യാകേസില്‍ ആദ്യ പുന:പരിശോധനാഹര്‍ജി;വിധി മസ്ജിദ് തകര്‍ത്തതിന് ഹിന്ദുക്കള്‍ക്കുള്ള സമ്മാനമെന്ന് ഹര്‍ജി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 2 December 2019

അയോധ്യാകേസില്‍ ആദ്യ പുന:പരിശോധനാഹര്‍ജി;വിധി മസ്ജിദ് തകര്‍ത്തതിന് ഹിന്ദുക്കള്‍ക്കുള്ള സമ്മാനമെന്ന് ഹര്‍ജി

ഇ വാർത്ത | evartha
അയോധ്യാകേസില്‍ ആദ്യ പുന:പരിശോധനാഹര്‍ജി;വിധി മസ്ജിദ് തകര്‍ത്തതിന് ഹിന്ദുക്കള്‍ക്കുള്ള സമ്മാനമെന്ന് ഹര്‍ജി

ദില്ലി: അയോധ്യാകേസില്‍ ആദ്യ പുന:പരിശോധനാഹര്‍ജി ഫയല്‍ ചെയ്തു.ബാബറി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കുന്നത് പള്ളി പൊളിച്ചതിനുള്ള പ്രതിഫലം നല്‍കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.അയോധ്യാകേസില്‍ നേരത്തെ കക്ഷിയായിരുന്ന എം സിദ്ധീഖിന്റെ പിന്തുടര്‍ച്ച അവകാശിയായ മൗലാന സയ്യിദ് അഷദ് റഷീദിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വിധിയില്‍ പിഴവുകളുണ്ട്. പരിശോധിക്കണം,ബാബറി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് രേഖപ്പെടുത്തിയ അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഹിന്ദുക്കള്‍ക്ക് അനുകൂല വിധി പറഞ്ഞത് എങ്ങിനെയാണ്.രേഖാപരമായ തെൡവുകള്‍ അവഗണിച്ചു. തെൡവുകളേക്കാള്‍ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചുവെന്നും ഹര്‍ജി ആരോപിച്ചു.വരുംദിവസങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമ,മുസ്ലിം വ്യക്തിനിയമബോര്‍ഡ് എന്നിവരും കേസില്‍ പുന:പരിശോധനാ ഹര്‍ജി സമര്‍പ്പിക്കും.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/33GOeiZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages