വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ , നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല. നിഖിൽ തോമസ്‍ എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാലപറയുന്നു. തങ്ങൾ ഈ വിവരം പരിശോധിച്ചുവെന്ന് സർവകലാശാലാ രജിസ്ട്രാർ പറഞ്ഞു. നിഖിൽ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചു.
മാധ്യമവാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ വിവരങ്ങൾ പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു. അതേസമയം, നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ ഒറിജിനിൽ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ പ്രതികരണം. എന്നാൽ, സർവകലാശാലയുടെ പ്രതികരണത്തോടെ നിഖിൽ വിഷയത്തിൽ കുരുക്കിലായിരിക്കുകയാണ് എസ്എഫ്ഐ.
നേരത്തെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സർവകലാശാലയിൽ അഡ്മിഷൻ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷൻ ക്യാൻസൽ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.
The post നിഖിൽ തോമസ്‍ എന്ന വിദ്യാർത്ഥി സർവകലാശാലയിൽ പഠിച്ചിട്ടില്ല; നിർണ്ണായക വെളിപ്പെടുത്തലുമായി കലിംഗ സർവ്വകലാശാല appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/RxB35dp
via IFTTT
No comments:
Post a Comment