തെന്നിന്ത്യൻ താരം പ്രഭാസ് നായകനായ വിവിധ ഭാഷാ ചിത്രം ആദിപുരുഷ് മൂന്ന് ദിവസത്തില്‍ 300 കോടി നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. ഓം റൌട്ട് സംവിധാനം ചെയ്ത ഈ സിനിമയ്‌ക്കെതിരെയും അതിലെ സംഭാഷണങ്ങളുടെ പേരിലും, വിഎഫ്എക്സിന്‍റെ പേരിലും വിമര്‍ശനം നേരിടുന്നുണ്ട്.
ഇപ്പോഴിതാ, ആദിപുരുഷിനെതിരെ പഴയ രാമാനന്ദ് സാഗറിന്‍റെ രാമായണം സീരിയലില്‍ രാമനായി എത്തിയ അരുണ്‍ ഗോവില്‍ വിമര്‍ശിച്ചിരിക്കുകയാണ്. ആദിപുരുഷ് ഒരു ‘ഹോളിവുഡ് കാർട്ടൂൺ’ എന്നാണ് പഴയ ‘രാമന്‍’ വിശേഷിപ്പിച്ചത്. രാമയണം പോലെയുള്ള ഒരു ഇതിഹാസത്തെ ആധുനികമായി വീണ്ടും എടുക്കേണ്ട ആവശ്യകത എന്താണെന്നും അരുണ്‍ എബിപി ന്യൂസിനോട് പറഞ്ഞു.
നേരത്തെ 2022 ല്‍ ആദിപുരുഷ് ടീസര്‍ ഇറങ്ങിയ സമയത്ത് അത് സംബന്ധിച്ച തന്‍റെ അഭിപ്രായം ആദിപുരുഷിന്‍റെ സംവിധായകന്‍ അടക്കം അണിയറക്കാരെ അറിയിച്ചിരുന്നുവെന്നും അരുണ്‍ ഗോവില്‍ വ്യക്തമാക്കി.
“ഇത്രയധികം വർഷങ്ങളായി നമ്മൾ എല്ലാവരും അറിയുകയും സ്നേഹിക്കുകയും ചെയ്ത രാമയണത്തിന് എന്താണ് കുഴപ്പം ? അതിലെ കാര്യങ്ങള്‍ മാറ്റേണ്ടതിന്‍റെ ആവശ്യം എന്തായിരുന്നു? ഒരുപക്ഷെ ആദിപുരുഷ് സിനിമയുടെ അണിയറക്കാര്‍ക്ക് ശ്രീരാമനിലും സീതയിലും ശരിയായ വിശ്വാസമില്ലായിരിക്കാം, അതിനാലാണ് അവർ ഈ മാറ്റങ്ങൾ വരുത്തിയത്. ” – അരുണ്‍ രൂക്ഷമായി തന്നെ വിമര്‍ശിച്ചു.
അതേസമയം, പ്രധാനമായും രണ്ട് കാരണങ്ങളാൽ ആദിപുരുഷ് ചിത്രം വിമര്‍ശനം നേരിടുന്നത്. മോശം വിഎഫ്എക്സും, ചിത്രത്തിലെ സംഭാഷണങ്ങളുടെ പേരിലും. ഓം റൗട്ട് സംവിധാനം ചെയ്ത സിനിമ ഈ കാരണങ്ങള്‍ എല്ലാം കൊണ്ടു തന്നെ സമിശ്രമായ പ്രതികരണമാണ് നേടുന്നത്. അതേ സമയം ആദിപുരുഷിലെ സംഭാഷണങ്ങളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തും എന്നാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. ഈ മാറ്റങ്ങൾ ഉടൻ തീയറ്ററുകളിൽ എത്തും.
The post ആദിപുരുഷ് ഹോളിവുഡ് കാര്‍ട്ടൂണ്‍; വിമര്‍ശനവുമായി രാമായണം സീരിയലിലെ രാമന്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/QlXDUAV
via IFTTT
No comments:
Post a Comment