അപകടത്തില്‍പെട്ടവരുടെ കൃത്യമായ കണക്കില്ല:കൃത്യമായ കണക്ക് കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday 7 May 2023

അപകടത്തില്‍പെട്ടവരുടെ കൃത്യമായ കണക്കില്ല:കൃത്യമായ കണക്ക് കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി

ബോട്ടപകടത്തില്‍ പെട്ട ആളുകളുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി.

അപകടത്തില്‍പെട്ടത് സ്വകാര്യ ബോട്ടായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ബോട്ടില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര്‍ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്.

കാണാതായവരെ കുറിച്ച്‌ ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച്‌ വിവരം അറിയിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.

അപകടത്തില്‍പെട്ട ഒരാളെ മാത്രമാണ്‌ ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ടിക്കറ്റെടുത്തിട്ടും ബോട്ടിന്റെ വരവ് കണ്ട് ഭയന്ന് ബോട്ടില്‍ കയറാതെ പിന്‍വാങ്ങിയ നിരവധി പേരുണ്ട്. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇവരും തെരച്ചില്‍ തുടങ്ങി. എന്നാല്‍ ഉള്‍വലിവുള്ളത് തെരച്ചിലിനെ ബാധിക്കുന്നതായി ദേശീയ ദുരന്ത നിവാരണ സേന അധികൃതര്‍ പറഞ്ഞു.

The post അപകടത്തില്‍പെട്ടവരുടെ കൃത്യമായ കണക്കില്ല:കൃത്യമായ കണക്ക് കണ്ടെത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ വെല്ലുവിളി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/9j2ey6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages