ഇ വാർത്ത | evartha
ഡൽഹിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
അന്തരീക്ഷ മലിനീകരണതോത് വർദ്ധിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശത്തും സുപ്രീം കോടതി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ മാസം അഞ്ച് വരെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും ഉത്തരവായിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾക്ക് പുറമെ പരിസ്ഥിതി മലിനീകരണ അതോറിറ്റി (നിയന്ത്രണവും തടയലും) ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും വിലക്കേർപ്പെടുത്തി.
ഈ ആഴ്ചയിൽ നടന്ന ദീപാവലി ആഘോഷങ്ങൾക്ക് ശേഷം ഇവിടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വൻ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തു. വ്യാഴാഴ്ച ദിവസം രാത്രിയോടെ മലിനീകരണത്തിന്റെ തോത് ഗുരുതരാവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായി പരിസ്ഥിതി മലിനീകരണ അതോറിറ്റി വെളിപ്പെടുത്തി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N5lNGp
via IFTTT
No comments:
Post a Comment