ഇന്ത്യയും ജർമ്മനിയും 17 കരാറുകളിൽ ഒപ്പ് വെച്ചു; ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയെങ്കിലും കാശ്മീരിനെ പരാമർശിക്കാതെ ജർമ്മൻ ചാൻസലർ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 1 November 2019

ഇന്ത്യയും ജർമ്മനിയും 17 കരാറുകളിൽ ഒപ്പ് വെച്ചു; ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയെങ്കിലും കാശ്മീരിനെ പരാമർശിക്കാതെ ജർമ്മൻ ചാൻസലർ

ഇ വാർത്ത | evartha
ഇന്ത്യയും ജർമ്മനിയും 17 കരാറുകളിൽ ഒപ്പ് വെച്ചു; ഇന്ത്യ അടുത്ത സുഹൃത്തെന്ന് വ്യക്തമാക്കിയെങ്കിലും കാശ്മീരിനെ പരാമർശിക്കാതെ ജർമ്മൻ ചാൻസലർ

ഭീകരവാദം നേരിടാനായി ജർമ്മനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ഇരു രാജ്യങ്ങളും തമ്മിൽ 17 കരാറുകളിൽ ഒപ്പുവച്ചു. ഇന്ന് നടന്ന അഞ്ചാമത് ഇന്ത്യ-ജർമ്മനി സർക്കാർതല കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി. ഇന്ത്യ ജർമ്മനിയുടെ അടുത്ത സുഹൃത്താണ് എന്ന് വ്യക്തമാക്കിയ ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ പക്ഷെ, കാശ്മീർ വിഷയത്തിൽ മൗനം പാലിച്ചു.

ഇന്ത്യയുടെ പ്രതിരോധം, വിദ്യാഭ്യാസം, കായികം തുടങ്ങി ധാരാളം മേഖലകളിലെ സഹകരണത്തിനുള്ള 17 കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. നമ്മുടെ രാജ്യത്തിന്റെ വികസനത്തിന് ജർമ്മനിയെ പോൽ ഒരു സാങ്കേതിക ശക്തിയുടെ സഹായം ഏറെ അനിവാര്യമാണ് എന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം നരേന്ദ്രമോദി പറഞ്ഞത്.

ഇന്ത്യൻ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും യുപിയിലും വ്യവസായ ഇടനാഴി പദ്ധതിയിൽ മുതൽമുടക്കാൻ ജർമ്മനിയെ മോദി ക്ഷണിച്ചു. മെര്‍ക്കലുമായുള്ള ചര്‍ച്ചയില്‍ പാക് കേന്ദീകൃത ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ ഉന്നയിച്ചു. കാശ്മീർ വിഷയത്തിൽ പ്രത്യേക പദവി റദ്ദാക്കിയത് ആഭ്യന്തരകാര്യമെന്നാണ് മോദിയുടെ വിശദീകരണം. ഇക്കാര്യത്തിൽ ജർമ്മനിയുടെ പിന്തുണ ഇന്ത്യക്ക് പ്രധാനമാണ്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/36q2GhZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages