ഇ വാർത്ത | evartha
തകര്‍പ്പന്‍ ലുക്കില്‍ നസ്രിയ; ട്രാന്‍സിന്റെ പോസ്റ്റര്‍ വൈറലാകുന്നു
ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം നസ്രിയയുടെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ നസ്രിയയുടെ പോസ്റ്റര്‍ പുറത്തു വന്നു. കിടിലന്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. നസ്രിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
നേരത്തെ പുറത്തുവന്ന ഫഹദിന്റെ പോസ്റ്ററും വൈറലായിരുന്നു. ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഫഹദിനും നസ്രിയക്കും പുറമെ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്ബന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡിസംബര്‍ 20ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JXi4ZF
via IFTTT
No comments:
Post a Comment