ഇ വാർത്ത | evartha
മാവോയിസ്‌റ്റെന്നാരോപിച്ച് അറസ്റ്റ്; സിപിഎം പ്രവര്‍ത്തകര്‍ക്കുമേല്‍ യുഎപിഎ ചുമത്തി പൊലീസ്
കോഴിക്കോട്: മാവോയിസ്റ്റുകളെന്നാരോപിച്ച് കോഴിക്കോട് സ്വദേശികളായ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തി. അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ഇരുവരും സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളാണ്. ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് അറസ്റ്റ്.
കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമവിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.
പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സര്‍ക്കാര്‍ ജനാധിപത്യ അവകാശങ്ങളേയും അടച്ചമര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകുകയാണ്. ആശയപ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ അല്ല യുഎപിഎ ചുമത്തേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2WwNYRI
via IFTTT
No comments:
Post a Comment