ഇ വാർത്ത | evartha
ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ റാഡിഷ്
ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. അതില്‍ തന്നെ ശരീരത്തിന്റെ സൗന്ദര്യം കാത്തു സുക്ഷിക്കാന്‍ കഴിയുന്ന പച്ചക്കറികളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് റാഡിഷ്. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ റാഡിഷിലുണ്ട്. വിറ്റാമിൻ എ, ഇ, സി, ബി6, കെ, സിങ്ക്, ഫോസ്ഫറസ്, ഫ്ളേവനോയിഡുകൾ, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയാണ് ഇതിലെ ആരോഗ്യഘടകങ്ങൾ.
ഇതിലുള്ള അന്തോസിയാനിൻ കാർഡിയോ വാസ്കുലാർ പ്രശ്നങ്ങളെ പ്രതിരോധിക്കും. ദഹനപ്രക്രിയയെ സുഗമമാക്കാനും
റാഡിഷ് ഉത്തമം. അസിഡിറ്റിയെ പ്രതിരോധിക്കും. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കും. വിറ്റാമിൻ സി രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം പനി, ജലദോഷം, അണുബാധകൾ എന്നിവയ്ക്കെതിരെയും പ്രവര്‍ത്തിക്കും.
റാഡിഷ് ചർമ്മത്തിന് സൗന്ദര്യവും ആരോഗ്യവും നൽകും. മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന വരൾച്ച എന്നിവ ഇല്ലാതാക്കും. റാഡിഷ് അരച്ച് ചർമ്മത്തിൽ പുരട്ടുന്നത് മികച്ച ക്ളെൻസിംഗ് ഫലം നൽകും. തലയോട്ടിയിൽ റാഡിഷ് പേസ്റ്റാക്കി പുരട്ടിയാൽ താരൻ, മുടികൊഴിച്ചിൽ എന്നിവ അകറ്റാം.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34aRdRz
via IFTTT
No comments:
Post a Comment