ഇ വാർത്ത | evartha
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കായിക അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് എതിരെ പോക്‌സോ കേസ് ചുമത്തി. സ്‌കൂളിലെ പത്തിലധികം ആണ്‍കുട്ടികളുടെ പരാതിയിലാണ് കേസ്. കായിക പരിശീലനത്തിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്തുവെന്നാണ് പരാതി.
കുട്ടികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മറ്റ് അധ്യാപകരാണ് സംഭവം ചൈല്‍ഡ് ലൈനിലും പോലീസിലും അറിയിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ബോബി ജോസഫ് ഒളിവില്‍ പോവുകയായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2DaJGGC
via IFTTT
No comments:
Post a Comment