ഇ വാർത്ത | evartha
കേരളത്തില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് കോടികളുടെ മുതല്‍മുടക്കിന് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി
തിരുവനന്തപുരം: കേരളത്തില്‍ അടിസ്ഥാന സൗകര്യവികസനമേഖലയില്‍ മുതല്‍മുടക്കിന് അബുദാബി ഇന്‍വെസ്റ്റ് അതോറിറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ കമ്പനി അധികൃതരുമായി ചര്‍ച്ചനടത്തി.
കൊച്ചി മെട്രോ ബ്ലിസ് സിറ്റി(കാക്കനാട് -1500കോടി) മാരിടൈം ക്ലസ്റ്റര്‍ (വെല്ലിങ്ടണ്‍ ഐലന്റ്-3500 കോടി)എറോട്രോപോളിസ് (കണ്ണൂര്‍-1000 കോടി) കിന്‍ഫ്രാ ലോജിസ്റ്റിക്‌സ് പാര്‍ക്ക് (പാലക്കാട്-400 കോടി) പദ്ധതികളില്‍ മുതല്‍മുടക്കാനാണ് കമ്പനിയുടെ ആലോചന. തിരുവനന്തപുരം വിമാനതാവളം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ അതിലും നിക്ഷേപത്തിന് തയ്യാറാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
2020 ജനുവരിയോടെ ഈ വിഷയത്തില്‍ അന്തിമതീരുമാനമാകും.ഈ വര്‍ഷം ഫെബ്രുവരിയില്‍ ആദിയ മാനേജിങ് ഡയറക്ടര്‍ ഷെയ്ക് ഹമദ് ബിന്‍ സയിദ് അന്‍ നഹിയുമായി മുഖ്യമന്ത്രി നേരത്തെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/338qfsN
via IFTTT
No comments:
Post a Comment