ഇ വാർത്ത | evartha
മിഥുന്‍ ജയരാജിന്റെ ആലാപനത്തില്‍ ‘എന്തേ മുല്ലേ നീ വെളുത്തതെന്തേ’ ; കമലയിലെ ആദ്യഗാനം പുറത്തിറങ്ങി
അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. മിഥുന്‍ ജയരാജ് ആലപിച്ച എന്തേ മുല്ലേ നീ വെളുത്തതെന്തേ എന്ന ഗാനമാണ് റിലീസ് ചെയ്തത്. ആനന്ദ് മധുസൂദനന്‍ ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അജു വര്‍ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൊട്ട രാജേന്ദ്രന്‍, ബിജു സോപാനം, സുനില്‍ സുഗത, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pyqqzK
via IFTTT
No comments:
Post a Comment