ഇ വാർത്ത | evartha
പൂച്ചകളെ ഓമനിക്കുന്നവര്‍ ശ്രദ്ധിക്കുക!
പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. വെറും ഇഷ്ടം മാത്രമല്ല അവയെ ഓമനിക്കാനും ഉമ്മ കൊടുക്കാനും കുട്ടകള്‍ മുതല്‍ മുതില്ന്നവര്വരെ താല്പര്യം കാണിക്കാറുണ്ട്. എന്നാല്‍ അങ്ങനെയുള്ളവര്‍ ഒന്നു ജാഗ്രതപാലിക്കുന്നത് നല്ലതാണ്.
പൂച്ചകളുമായുള്ള സഹവാസം അലർജിയുണ്ടാക്കുന്നതാണ് കാരണം. ശ്വാസംമുട്ടൽ, തുമ്മൽ, ചുമ, കണ്ണിന് ചൊറിച്ചിൽ, ചർമ്മത്തിൽ ചൊറിച്ചിലും തടിപ്പും എന്നിവയാണ് ലക്ഷണങ്ങൾ. അലർജി ഗുരുതരമാകുന്ന അവസ്ഥയാണ് അനഫിലാക്സിസ്. അപ്പോൾ ശ്വാസോച്ഛ്വാസത്തിന് പ്രയാസമുണ്ടാവുകയും ബി.പി താഴുകയും ചെയ്യും. ലക്ഷണം കണ്ടാലുടൻ വൈദ്യസഹായം തേടുക.
ഈ അവസ്ഥ കുഞ്ഞുങ്ങളേയും സാരമായി ബാധിക്കാറുണ്ട്.
ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസം, ചർമ്മത്തിൽ പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. കുഞ്ഞുങ്ങളെ പൂച്ചകളുമായി ഇടപഴകാൻ അനുവദിക്കരുത്.
കാർപ്പെറ്റ്, ബെഡ്, ഫർണീച്ചറുകൾ, ഡൈനിംഗ് ഏരിയ എന്നിവിടങ്ങളിൽ നിന്നും പൂച്ചകളെ അകറ്റുക. പൂച്ചകൾക്ക് ഉമ്മ കൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒഴിവാക്കുക. കൈയിലെടുത്തതിന് ശേഷം കൈകഴുകുക.
രോമം കൊഴിയുന്നത് തടയാനായി പൂച്ചയുടെ രോമം ദിവസവും ബ്രഷ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തി വേണം ഇത് ചെയ്യാന്‍. ഇല്ലെങ്കില്‍ രോമം വായുവില്‍ പടരും. ഇതും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N9Fqx5
via IFTTT
No comments:
Post a Comment