ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി ബില്ലുമെന്ന് അമിത് ഷാ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 20 November 2019

ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി ബില്ലുമെന്ന് അമിത് ഷാ

ഇ വാർത്ത | evartha
ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കും; ആവശ്യമെങ്കില്‍ പൗരത്വ ഭേദഗതി ബില്ലുമെന്ന് അമിത് ഷാ

ദില്ലി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.അസമില്‍ നടപ്പാക്കിയ പൗരത്വ രജിസ്റ്ററിന് സമാനമായ സംവിധാനമാണ് നടപ്പാക്കുക. ഒരു മതവിഭാഗത്തില്‍പ്പെട്ടവരും ഈ നടപടിയെ ഭയക്കേണ്ടതില്ല. എല്ലാവരെയും പൗരത്വപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രക്രിയ മാത്രമാണിതെന്നും അമിത്ഷാ രാജ്യസഭയില്‍ പറഞ്ഞു. അസമില്‍ സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ചാണ് നടപ്പാക്കിയത്. രാജ്യവ്യാപകമായി പൗരത്വപട്ടിക നടപ്പാക്കുമ്പോള്‍ അസമില്‍ വീണ്ടും ഇത് നടപ്പാക്കും. ഒരു മതവിഭാഗക്കാരും ആശങ്കപ്പെടേണ്ടതില്ലെന്ന് അദേഹം വ്യക്തമാക്കി.

ഓഗസ്റ്റില്‍ പൗരത്വപട്ടിക നടപ്പാക്കിയപ്പോള്‍ അസമില്‍ 19 ലക്ഷം പേരാണ് പട്ടികയ്ക്ക് പുറത്തായത്. എന്നാല്‍ ഇവരെ പെട്ടെന്നൊന്നും അനധികൃത പൗരന്മാരാണെന്ന് പ്രഖ്യാപിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വപട്ടികയില്‍ നിന്ന് പുറത്തായ പൗരന്മാര്‍ക്ക് ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കാമെന്നും ഇതിനായി അസം സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

”പൗരത്വ പട്ടിക നടപ്പായാല്‍ ദശലക്ഷകണക്കിന് ഹിന്ദുക്കള്‍ ബംഗാള്‍ വിട്ടുപോകേണ്ടി വരുമെന്ന് മമത ബാനര്‍ജി നുണ പ്രചരിപ്പിക്കുകയാണ്. ഹിന്ദു,സിഖ്,ജൈന,ബുദ്ധ,ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ വിട്ടുപോകാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല. എന്‍ആര്‍സിക്ക് മുമ്പായി പൗരത്വ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവരും. ഈ ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പുനല്‍കുകയാണ്. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും” അമിത്ഷാ പറഞ്ഞു. അതേസമയം പട്ടികയില്‍ നിന്ന് പുറത്താവുന്ന മുസ്ലിംമതവിശ്വാസികളുടെ കാര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ യാതൊരു ഉറപ്പും നല്‍കിയില്ല.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2XxlEip
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages