ഇ വാർത്ത | evartha
ഈ 27 കാരന്‍ എങ്ങനെ രത്തന്‍ടാറ്റായ്‌ക്കൊപ്പം സ്വപ്‌നതുല്യമായ ജോലി നേടി?
രാജ്യത്തെ പ്രമുഖനായ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തന്‍ ടാറ്റയുടെ കൂടെ ഒരുദിവസമെങ്കിലും ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍ അങ്ങിനെയൊരു അവസരം കൈവരണമെങ്കില്‍ അത്രമാത്രം പ്രതിഭയും മനുഷ്യത്വവുമൊക്കെ ഉള്ളിലുണ്ടാകണം. എന്നാല്‍ 27 കാരനായ ശാന്തനു നായിഡു എന്ന ചെറുപ്പക്കാരന് അത്തരമൊരു ഭാഗ്യമുണ്ടായി. ‘ഹ്യൂമന്‍ ഓഫ് ബോംബെ’ എന്ന ഫേസ്ബുക്ക് പേജിലാണ് ശാന്തനു തന്റെ അനുഭവം പങ്കുവെച്ചത്. ശാന്തനുവിന്റെ പോസ്റ്റിന് വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2014ലാണ് ശാന്തനു ആദ്യമായി രത്തന്‍ ടാറ്റയുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിന് ശേഷം തന്റെ ജീവിതം തന്നെ മാറിമറിയുകയായിരുന്നുവെന്ന് ഈ യുവാവ് പറയുന്നു.’ അഞ്ചുവര്‍ഷംമുമ്പ് ഒരു തെരുവ് നായ അപകടത്തില്‍പ്പെട്ടു ചത്തത് കാണേണ്ടി വന്നിരുന്നു. ഇതിന്‌ശേഷം നായ്ക്കളുടെമേല്‍ റിഫ്‌ളക്ടറുള്ള കോളര്‍ ഘടിപ്പിക്കാന്‍ ഈ ചെറുപ്പക്കാരന്‍ തീരുമാനിച്ചു. ഈ റിഫ്‌ളക്ടര്‍ കോളര്‍ അകലെ നിന്ന് കാണാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുന്നതിനാല്‍ ഇത്തരം അപകടങ്ങള്‍ ഇല്ലാതാകുമെന്നാണ് ശാന്തനു ചിന്തിച്ചത്. ‘ഈ കാര്യം തീക്കാറ്റുപോലെയാണ് പടര്‍ന്നത്. ഞങ്ങളുടെ ജോലികള്‍ ടാറ്റാ ഗ്രൂപ്പുകളുടെ കമ്പനികളുടെ വാര്‍ത്താക്കുറിപ്പിലും ഇടംനേടിയെന്ന് ശാന്തനു പറയുന്നു.
ആസമയം തന്റെ പിതാവ് തന്നോട് രത്തന്‍ ടാറ്റയ്ക്ക് ഒരു കത്തെഴുതാന്‍ ആവശ്യപ്പെട്ടു. കാരണം അദേഹത്തിന് നായകളെ വളരെ ഇഷ്ടമാണെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തനിക്ക് ആദ്യം സംശയം തോന്നിയെങ്കിലും എന്തുകൊണ്ടില്ല എന്ന് സ്വയം ചോദിച്ചു.. രണ്ട് മാസത്തിന് ശേഷം രത്തന്‍ ടാറ്റയ്ക്ക് ശാന്തനു ഒരു കത്ത് എഴുതി. രത്തന്‍ ടാറ്റയില്‍ നിന്ന് മറുപടിയും വന്നു. അദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള ക്ഷണമായിരുന്നു അത്. എന്നാല്‍ അത് തനിക്ക് അവിശ്വനീയമായി തോന്നിയെന്ന് ശാന്തനു പോസ്റ്റില്‍ കുറിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ശാന്തനു രത്തന്‍ ടാറ്റയെ മുംബൈയിലെ ഓഫീസിലെത്തി കണ്ടു.
‘നിങ്ങളുടെ പ്രവൃത്തി എന്റെ മനസില്‍ വല്ലാതെ സ്പര്‍ശിച്ചു’വെന്ന് രത്തന്‍ ടാറ്റ പറഞ്ഞുവെന്ന് ശാന്തനു അവകാശപ്പെടുന്നു. അദേഹത്തിന്റെ നായ്ക്കളെ കാണാനായി തന്റെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും ശാന്തനുവിന്റെയും സുഹൃത്തുക്കളുടെയും ഉദ്യമത്തിന് ഫണ്ട് നല്‍കാനും അദേഹം സന്നദ്ധത അറിയിച്ചു.അതിന് ശേഷം താന്‍ ടാറ്റാ ട്രസ്റ്റിന് വേണ്ടി പൂര്‍ണസമയം നീക്കിവെക്കാന്‍ തീരുമാനിച്ചുവെന്ന് ശാന്തനു പറയുന്നു.
ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ അദേഹം ശാന്തനുവിനെ വിളിച്ചു. തന്റെ ഓഫീസില്‍ ധാരാളം ജോലികള്‍ ചെയ്യാനുണ്ടെന്നും തന്റെ അസിസ്റ്റന്റാകുന്നോയെന്നും ചോദിച്ചു. താന്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഉടന്‍ തന്നെ സമ്മതം അറിയിച്ചുവെന്ന് ശാന്തനു വ്യക്തമാക്കുന്നു.
രത്തന്‍ ടാറ്റയ്‌ക്കൊപ്പമുള്ള തന്റെ അനുഭവം പങ്കുവെച്ച ശാന്തനുവിന്റെ പോസ്റ്റിന് രണ്ട് മണിക്കൂറിനകം തന്നെ 6000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പേജില്‍ ശാന്തനുവിന്റെ പോസ്റ്റ് വൈറലായിരിക്കുക.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/35lxxLe
via IFTTT
No comments:
Post a Comment