ഇ വാർത്ത | evartha
അടിമത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍; മുഗള്‍, ബ്രിട്ടീഷ് കാലത്തെ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കരുതെന്ന് ബജെപി എംഎല്‍എ
രാജ്യത്തിന്റെ മുഗള്‍, ബ്രിട്ടീഷ് കാലത്തെ ചരിത്രം കുട്ടികളെ പഠിപ്പിക്കരുതെന്ന് ബജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. യുപി, ഹൈസ്കൂകളിലെ വിദ്യാര്‍ത്ഥികളെ മുഗള്‍ ചരിത്രവും ബ്രിട്ടീഷ് കാലഘട്ടവും പഠിപ്പിക്കുന്നത് അവരില്‍ അടിമത്തത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാകുമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഇതിന് പകരമായി ശിവാജിയുടെയോ റാണാ പ്രതാപിന്‍റെയോ ഭഗവാന്‍ രാമന്‍റെയോ ആര്‍എസ്എസ് സ്ഥാപകരിലൊരാളായ കെ ബി ഹെഡ്ഗെവാറിന്‍റെയോ ചരിത്രം പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലുള്ള പഠനം കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ രാജ്യത്തിന് മേൽ വിദേശീയരുടെ പിടിച്ചടക്കലിന്‍റെ ചരിത്രമായ മുഗള്‍, ബ്രിട്ടീഷ് കാലഘട്ടങ്ങള്‍ കുട്ടികളെ സ്കൂളില്‍ പഠിപ്പിച്ചാല്‍ അവര്‍ ആ അടിമത്വ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തും.
അത്തരത്തിലുള്ള ചരിത്രം ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ പാഠ്യ വിഷയമാക്കുകയാണ് നല്ലത്. പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും പഠിപ്പിക്കുന്നത് നല്ലതല്ല.”- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന് മുൻപ് ഡോക്ടര്‍മാരെ പിശാചുക്കളെന്നും മാധ്യമപ്രവര്‍ത്തകരെ ബ്രോക്കര്‍മാരെന്നും വിളിച്ച് സുരേന്ദ്ര സിംഗ് വിവാദത്തിലായിരുന്നു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/34cwsVk
via IFTTT
No comments:
Post a Comment