ഇ വാർത്ത | evartha
നാട്ടിലേക്ക് മടങ്ങാനിരുന്ന ദിവസം രാവിലെ പ്രവാസി മലയാളി റിയാദിൽ മരിച്ചു
കഴിഞ്ഞ ബുധനാഴ്ച നാട്ടിലേക്ക് തിരികെ പോകാനിരുന്ന മലയാളി ആനി ദിവസം മരിച്ചു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല അക്കരവിളപണയില്‍ വീട്ടില്‍ ഷാജി (46) ആണ് റിയാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ ഉനൈസയില്‍ മരിച്ചത്.
ഇയാൾക്ക് വൃക്ക സംബന്ധമായ അസുഖം ഉണ്ടായിരുന്നതിനാൽ ബുധനാഴ്ച ഉച്ചയ്ക്ക് ഗള്‍ഫ് എയര്‍ വിമാനത്തില്‍ പോകാന്‍ പെട്ടിയെല്ലാം കെട്ടിവെച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാൽ യാത്ര പുറപ്പെടും മുമ്പായിരുന്നു അന്ത്യം.
കഴിഞ്ഞ 13 വര്‍ഷമായി ഉനൈസയിലെ ഗസാലിയ ഈത്തപ്പഴ കമ്പനിയില്‍ ജീവനക്കാരനായിരുന്ന ഷാജി, അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായാണ് നാട്ടില്‍ പോകാനൊരുങ്ങിയത്. റിയാദിൽ ഷാജിക്കൊപ്പം സന്ദര്‍ശക വിസയില്‍ കൂടെ ഉണ്ടായിരുന്ന കുടുംബം മൂന്നാഴ്‌ച മുമ്പാണ് നാട്ടില്‍ പോയത്.
പരേതരായ സൈനുദ്ദീന്‍, സഫാറ ഉമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റുബി. മക്കള്‍: സൗമ്യ, ആദില്‍. മരുമകന്‍: ഷിബു. മൃതദേഹം തുടര്‍നടപടികള്‍ക്ക് ഉനൈസ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്നു. മൃതദേഹം ഇവിടെത്തന്നെ ഖബറടക്കും.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2N3Vb8L
via IFTTT
No comments:
Post a Comment