ഇ വാർത്ത | evartha
വിജിയെ പോലുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍ എപ്പോഴുമുണ്ടാകും: മന്ത്രി കെടി ജലീൽ
പഠനത്തിനായി കോളേജ് മാറ്റാനുള്ള ഉത്തരവിനെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് പഠനം നിര്‍ത്തിയ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സര്‍ക്കാര്‍ സൗജന്യമായി പഠിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി.ജലീല്‍. അടിമുടി അനാവശ്യ കോലാഹലങ്ങള്‍ തീര്‍ത്ത വിവാദങ്ങള്‍ അഭിമാനിയായ വിജിയില്‍ തീര്‍ത്ത അപമാനം സഹിക്കവയ്യാതെ ആ കുട്ടി ഈ വര്‍ഷം പഠിക്കേണ്ടെന്നു തീരുമാനിച്ചത് വല്ലാത്ത ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അടുത്ത അധ്യായന വര്‍ഷത്തില്‍ നഗരത്തിലെ ഏതെങ്കിലും കോളജില്‍ ഡിഗ്രിക്ക് സൗജന്യമായി പഠിക്കാനുള്ള സൗകര്യവും ഒരുക്കും. വിജിയെപോലുള്ള നിരാലംബര്‍ക്ക് താങ്ങും തണലുമായി പിണറായി സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകുമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2q6C6cU
via IFTTT
No comments:
Post a Comment