ഇ വാർത്ത | evartha
യാത്രക്കാരെ പെരുവഴിയിലാക്കി; കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു
ബെഗലൂരു: യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ട് കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് സിസിക്കാര്‍ പിടിച്ചെടുത്തു. കുടിശിക തുക മുടങ്ങിയതിനെ തുടര്‍ന്ന് ബംഗലൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടൊനൊരുങ്ങിയ ബസാണ് സീസിക്കാര്‍ പിടിച്ചത്. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് മൈസൂര്‍ സാറ്റലൈറ്റ് സ്റ്റാന്റിലാണ് സംഭവം നടന്നത്.
മുംബയ് മഹാവോയേജേഴ്സാണ് ബസും രണ്ടു ഡ്രൈവര്‍മാരെയും കെഎസ്‌ആര്‍ടിസിക്ക് വാടകയ്ക്ക് നല്‍കിയിയത്. അഞ്ചു മാസത്തിലേറെയായി ബസിന്റെ സിസി കുടിശിക വരുത്തി. ബസ് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍ര് സ്റ്റാന്റിലെത്തിയ സീസിക്കാര്‍. ബസില്‍ കയറിയെ യാത്രക്കാരെ ഇറക്കിവിട്ടു. ലഗേജുകളും, ബ്ലാങ്കറ്റുമെല്ലാം ഇറക്കിയശേഷം ബസുമെടുത്ത് സ്ഥലം വിട്ടു.
45 യാത്രക്കാരാണ് ബുക്കുചെയ്തിരുന്നത്. പകരം ആറരയോടെ സൂപ്പര്‍ ഡിലക്‌സ് ബസ് എത്തിച്ചു. എന്നാല്‍ അതില്‍ 39 പേര്‍ക്കെ ഇരിക്കാനാകുമായിരുന്നുള്ളു. ബാക്കിവന്ന ആറുയാത്രക്കാര്‍ക്ക് പകരം സൗകര്യം ഏര്‍പ്പാടാക്കിയില്ല.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2BYLou3
via IFTTT
No comments:
Post a Comment