ഇ വാർത്ത | evartha
20 രാജ്യങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
ലോകത്തെ 20 പ്രധാന രാഷ്ട്രങ്ങളിലെ മുതിര്‍ന്ന് ഉദ്യോഗസ്ഥരുടെ വാട്ട്‌സാപ്പ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഇരകളായവരില്‍ ഭൂരിപക്ഷവും സൈനികരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണെന്നാണ് വിവരം.20 രാജ്യങ്ങളില്‍ നിന്നുള്ള 400 പേരുടെ വിവരങ്ങളാണ് ചോര്‍ന്നത്.
ഇതോടെ ഇസ്രയേല്‍ കേന്ദ്രീകരിച്ചുള്ള ചാര ഗ്രൂപ്പിനെതിരെ വാട്ട്‌സാപ്പ് യുഎസ് ഫെഡറല്‍ കോടതിയെ സമീപിച്ചു. എന്‍എസ് ഒ എന്ന ഇസ്രയേല്‍ കേന്ദ്രീകരിച്ച സൈബര്‍ ഇന്റലിജന്‍സ് സ്ഥാപനം വികസിപ്പിച്ച ചാര സോഫ്റ്റ് വെയറുപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.
പെഗാസസ് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് ആക്രമണം പുറത്തുവന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തക രുമെല്ലാം സൈബര്‍ ആക്രമണത്തിനിരയായി.
Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JEpK2q
via IFTTT
No comments:
Post a Comment