ഇ വാർത്ത | evartha
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തക പരാതി നല്‍കി

മാഞ്ചസ്റ്റര്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി. ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. 20 വര്‍ഷം മുമ്പ് ഒരു വിരുന്നിനിടെ യാണ് സംഭവം നടന്നതെന്നാണ് മാധ്യമപ്രവര്‍ത്തക ഷാര്‍ലെറ്റ് എഡ്വേര്‍ഡ്‌സിന്റെ ആരോപണം. സണ്‍ഡേ ടൈംസ് പത്രത്തിലെ ലേഖനത്തിലൂടെയാണ് ഷാര്‍ലെറ്റ് ആരോപണം ഉന്നയിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപണം നിഷേധിച്ചിട്ടുണ്ട്.
1999ല്‍ ഒരു മാസിക പുറത്തിറക്കല്‍ ചടങ്ങിനിടെയാണു സംഭവം. വിരുന്നിനിടെ മദ്യലഹരിയിലായ ജോണ്‍സണ്‍ തന്നെയും അപ്പുറത്തിരുന്ന സ്ത്രീയെയും തൊട്ടുവെന്നു ഷാര്‍ലറ്റ് ആരോപിക്കുന്നു. എന്നാല്‍ ആരോപണം അസത്യമാണെന്ന് ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. അന്ന് അദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ ഒന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഷാര്‍ലെറ്റിന്റെ മറുപടി.

Copyright © 2019 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2mrjkeL
via IFTTT
No comments:
Post a Comment