ആധാര്‍- റേഷന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ ഈ മാസം 31 വരെ സമയം നീട്ടി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 30 September 2019

ആധാര്‍- റേഷന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ ഈ മാസം 31 വരെ സമയം നീട്ടി

ഇ വാർത്ത | evartha
ആധാര്‍- റേഷന്‍കാര്‍ഡ് ബന്ധിപ്പിക്കാന്‍ ഈ മാസം 31 വരെ സമയം നീട്ടി

തിരുവനന്തപുരം: ആധാറും റേഷന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം ഒക്ടോബര്‍ 31 വരെ നീട്ടി. 35 ലക്ഷം പേര്‍ ആധാറും റേഷന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നി രിക്കെയാണ് സമയപരിധി നീട്ടിയത്. സെപ്റ്റംബര്‍ 30 ആയിരുന്നു ആദ്യം നല്‍കിയ കാലാവധി.

അവസാന ദിവസമായിരുന്ന ഇന്നലെ (തിങ്കളാഴ്ച) റേഷന്‍ കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ആധാര്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആളുകള്‍ കൂട്ടത്തോടെ എത്തിയത് സെര്‍വര്‍ തകരാറിനും ഇടയാക്കി.

ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 2016ല്‍ ഭക്ഷ്യഭദ്രത നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ഥ അവകാശിക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണിത്.

ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം.ആധാര്‍ നമ്ബരും ഫോണ്‍ നമ്ബരും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്ബര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച്‌ എസ്‌എംഎസ് ലഭിക്കും.

https://ift.tt/1JoPX0O എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം. കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2322155.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2oLThjf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages