കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കൂലര്‍ തള്ളി ഒരു വിഭാഗം പള്ളികള്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

കര്‍ദിനാള്‍ ആലഞ്ചേരിയുടെ സര്‍ക്കൂലര്‍ തള്ളി ഒരു വിഭാഗം പള്ളികള്‍

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറത്തിറക്കിയ സർക്കുലർ വായിക്കാതെ ഒരു വിഭാഗം കത്തോലിക്കാ പള്ളികൾ. ചിലയിടങ്ങളിൽ വായിച്ചത് മാർ ജേക്കബ് മനത്തോടത്ത് പുറത്തിറക്കിയ സർക്കുലർ മാത്രം. സഭയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്ക് അയവ് വന്നിട്ടില്ലെന്ന് സൂചന നൽകുന്ന നീക്കങ്ങളാണിവ. എറണാകുളം - അങ്കമാലി അതിരൂപതയ്ക്ക് പുതിയ ഭരണാധികാരിയെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും മാർ ജേക്കബ് മനത്തോടത്ത് സഭകളിലേക്ക് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇത് രണ്ട് പള്ളികളിൽ വായിക്കാനാണ് വികാരിമാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ചില ഇടവകകളിലെ വികാരിമാർ ആലഞ്ചേരിയുടെ സർക്കുലർ വായിക്കാതെ മാനത്തേടത്തിന്റെ സർക്കുലർ മാത്രമാണ് വായിച്ചത്. അതേസമയം, രണ്ട് സർക്കുലറുകളും വായിക്കാത്ത പള്ളികളുമുണ്ട്. മുൻ വൈദിക സമിതി സെക്രട്ടറിയായിരുന്ന കുര്യാക്കോസ് മുണ്ടാടൻ വികാരിയായിരിക്കുന്ന അങ്കമാലി പള്ളിയിലാണ് രണ്ട് സർക്കുലറുകളും വായിക്കാതിരുന്നത്. റോമിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതെന്നാണ് മാർ ആലഞ്ചേരി പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, അജപാലന ദൗത്യത്തിൽ കർദിനാളിന് ചില പ്രത്യേക തടമുള്ളതുകൊണ്ടാണ് തന്നെ നിയമിച്ചിരിക്കുന്നതെന്നാണ് മാർ ജേക്കബ് മനത്തോടത്തിന്റെ സർക്കുലറിൽ പറയുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/2yMMef1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages