കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. പ്രദേശത്ത് റോന്തുചുറ്റിയ സൈനികർക്കുനേരെ ഭീകരർ വെടിവെപ്പ് നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ജൂൺ 28 ന് തുടങ്ങാനിരിക്കുന്ന അമർനാഥ് യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രദേശത്ത് സൈന്യം റോന്തുചുറ്റിയത്. സൈനികരും, സിആർപിഎഫ് ജവാന്മാരും പോലീസ് സേനാംഗങ്ങളും ഉൾപ്പെട്ടതായിരുന്നു സംഘം. ഞായറാഴ്ച ഉച്ചയോടെയാണ് സംഘത്തിനുനേരെ ഭീകരർ വെടിവെപ്പ് നടത്തിയത്. ഏറ്റുമുട്ടൽ ഞായറാഴ്ച വൈകീട്ടും തുടരുകയാണ്. രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി ജമ്മു കശ്മീർ ഡിജിപി എസ്.പി വൈദ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ തുടങ്ങിയതിന് പിന്നാലെ പ്രദേശത്തെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്. റംസാൻ കാലത്ത് ഏർപ്പെടുത്തിയിരുന്ന വെടിനിർത്തൽ പിൻവലിച്ചതിന് ശേഷമാണ് കശ്മീരിലെ ഭീകരവിരുദ്ധ നീക്കങ്ങൾ സൈന്യം ശക്തമാക്കിയത്. സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം കശ്മീർ സന്ദർശിച്ചിരുന്നു. പിഡിപി - ബിജെപി സഖ്യത്തിൽനിന്ന് ബിജെപി പിന്മാറിയതോടെയാണ് കശ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തേണ്ടിവന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/2KjHHlz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages