ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ വൃക്ക മോഷ്ടിച്ചുവെന്ന് ആരോപണം; ആശുപത്രി പൂട്ടി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍ വൃക്ക മോഷ്ടിച്ചുവെന്ന് ആരോപണം; ആശുപത്രി പൂട്ടി

മുസഫർനഗർ:ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചെന്ന പരാതിയെത്തുടർന്ന് സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി. രോഗിയുടെ വൃക്കയെടുത്ത് ഡോക്ടർ ഐസ് ബാഗിനുള്ളിൽ ഒളിപ്പിച്ചതായാണ് ബന്ധുക്കളുടെ ആരോപണം. ഉത്തർപ്രദേശിലെ ന്യൂ മണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇക്ബാൽ എന്ന 60 വയസുകാരനെ വൃക്കയിൽ കല്ലിനെ തുടർന്ന് ശസ്ത്രക്രിയക്കായി കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ശസ്ത്രക്രിയക്കിടെ ഡോക്ടർ വിഭു ഗാർഗ് വൃക്ക മോഷ്ടിച്ചൂവെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. മോഷ്ടിച്ച വൃക്ക ഐസ് ബാഗിൽ ഒളിപ്പിച്ചിരിക്കുന്നത് കണ്ടതായും ബന്ധുക്കൾ ആരോപിച്ചു. പരാതിയെ തുടർന്ന് ശനിയാഴ്ച്ച വൈകുന്നേരത്തോടെ ആശുപത്രി അടച്ചുപൂട്ടിച്ചതായുംസംഭവം അന്വേഷിക്കാൻപ്രത്യേക സംഘത്തെനിയോഗിച്ചതായും ഉത്തർപ്രദേശ് ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ഡോക്ടർക്കെതിരെയും സംഭവത്തിൽ പങ്കുണ്ടെന്നു കരുതുന്ന മൂന്ന് ജീവനക്കാർക്കെതിരെയുമാണ് അന്വേഷണം. content highlights:Kidney "Stolen" During Surgery In UP Hospital Found In Ice Bag

from mathrubhumi.latestnews.rssfeed https://ift.tt/2Ke2dUl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages