ന്യൂഡൽഹി: സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കരസേനാ മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ കഴുത്തറുത്തു കൊലപ്പെടുത്തിയതിന് മേജർ നിഖിൽ ഹണ്ടയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി കന്റോൺമെന്റ് ഏരിയയിലുള്ള ആർമി ബേസ് ആശുപത്രിക്ക് സമീപമുൂള്ള റോഡിലാണ് കൊല്ലപ്പെട്ട നിലയിൽ ഷൈലജയെ കണ്ടെത്തിയത്. സംഭവം അപകട മരണമാണെന്നു വരുത്തിതീർക്കാൻ ഷൈലജയുടെ മുഖത്തിനു മുകളിലൂടെ നിഖിൽ ഹണ്ട കാർ കയറ്റിയെന്നും പോലീസ് കണ്ടെത്തി.ഫിലിയോതെറാപ്പിക്കുവേണ്ടി ആശുപത്രിയിലെത്തിയ ഷൈലജയെ അരമണിക്കൂറിനു ശേഷം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഷൈലജ ആശുപത്രിയിലെത്തിയത്. പിന്നീട് ഡ്രൈവർ സ്ഥലത്തെത്തിയപ്പോൾ യുവതി ഫിസിയോതെറാപ്പിക്ക് എത്തിയിരുന്നില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്നു ലഭിച്ചത്. ആശുപത്രിയുടെ പുറത്തുനിന്നും യുവതി മറ്റൊരു കാറിൽ കയറിപ്പോയതായിപോലീസിന് വിവരം ലഭിച്ചിരുന്നു. നാഗാലാൻഡിലെദീമാപൂരിൽ ജോലി ചെയ്യുന്ന നിഖിൽ ഹണ്ടയെ മീററ്റിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി നിഖിലിനെ ഡൽഹിയിലേക്ക് കൊണ്ടുവന്നു. നാഗാലാൻഡിൽ വച്ചാണ് ഷൈലജയും നിഖിലും പരിചയപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് അമിത് ദ്വിവേദിക്ക് സ്ഥലം മാറ്റമായതോടെ ഷൈലജ ഡൽഹിയിലേക്ക് വന്നു. ഷൈലജയെ കാണാനാണ് കൃത്യം നടന്ന ദിവസം നിഖിൽ ഡൽഹിയിലേക്ക് വന്നതെന്നാണ് പോലീസിന്റെ നിഗമനം. content highligts:Army Major Arrested Over Murder Of Officers Wife In Delhi
from mathrubhumi.latestnews.rssfeed https://ift.tt/2Mji4li
via IFTTT
Post Top Ad
Responsive Ads Here
Sunday, 24 June 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കരസേനാ മേജറുടെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജര്‍ പിടിയില്‍
കരസേനാ മേജറുടെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജര്‍ പിടിയില്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Malayali Vartha
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment