മുത്തശ്ശിയെക്കാണാന്‍ പാളം മുറിച്ചുകടന്ന മൂന്നുവയസുകാരന്‍ തീവണ്ടിതട്ടി മരിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

മുത്തശ്ശിയെക്കാണാന്‍ പാളം മുറിച്ചുകടന്ന മൂന്നുവയസുകാരന്‍ തീവണ്ടിതട്ടി മരിച്ചു

കാസർകോട്: മൊഗ്രാൽ കൊപ്പളത്തിനടുത്ത് ട്രെയിൻ ഇടിച്ച് മൂന്നുവയസുകാരൻ മരിച്ചു. മൊഗ്രാൽ സ്വദേശി സിദ്ദിഖിന്റെയും ആയിഷയുടെയും മകൻ ബിലാൽ ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് മംഗലാപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോയ ഇന്റർസിറ്റി എക്സ്പ്രസ്സ് ഇടിച്ചാണ് മരണം. പാളത്തിനപ്പുറത്ത് നിന്ന മുത്തശ്ശിയെ കാണാൻ ബിലാലും അഞ്ചുവയസ്സുകാരനായ സഹോദരൻ ഇസ്മയിലും റെയിൽവെട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ബിലാൽ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഇസ്മയിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്മയിൽ മംഗലാപുരം ഐലന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. റെയിവേ പാളത്തിനടുത്താണ് ഇവരുടെ വീട്. content higlights:Three year old died as train hits while crossing track in kasargod

from mathrubhumi.latestnews.rssfeed https://ift.tt/2tpdHy6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages