ഇ വാർത്ത | evartha
മുറിയിലെ ലൈറ്റ് അണച്ചില്ല; വൃദ്ധയായ അമ്മയ്ക്ക് മകന്റെ ക്രൂരമര്‍ദ്ദനം

ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായാണ് തനിക്ക് മർദ്ദനമേറ്റെതെന്ന് റാഹേലമ്മ പറഞ്ഞു. മകന്റെ മർദ്ദനം സഹിക്കവയ്യാതെ റാഹേലമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് റാഹേലമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ അടുക്കളയിലേക്ക് പോകാന്‍ റാഹേലമ്മ ലൈറ്റിട്ടു. ലൈറ്റണയ്ക്കാന്‍ മകന്‍ ബാബുക്കുട്ടി ആവശ്യപ്പെട്ടിട്ടും റാഹേലമ്മ അനുസരിച്ചില്ല.
തുടര്‍ന്നാണ് മര്‍ദ്ദനം. മുടിയില്‍ പിടിച്ച് തറയിലിട്ട ശേഷം മുഖത്തും കാലിലും ചവിട്ടി. നിലവിളിച്ചപ്പോള്‍ വാ പൊത്തിപ്പിടിച്ചു. മര്‍ദ്ദനമേറ്റ് റാഹേലമ്മയുടെ മുഖം വീങ്ങി മുഴച്ചു. മൂക്കില്‍ നിന്നും ചോര വന്നു. മൂക്കിന്റെ പാലത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മുന്പും മകൻ തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് റാഹേലമ്മ പൊലീസിനോട് പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2tpMtra
via IFTTT
No comments:
Post a Comment