ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം മോദിയെ കാണണമെന്ന് പിണറായി വാശിപിടിക്കരുത് - രാജഗോപാല്‍ - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ഡല്‍ഹിയില്‍ എത്തുമ്പോഴെല്ലാം മോദിയെ കാണണമെന്ന് പിണറായി വാശിപിടിക്കരുത് - രാജഗോപാല്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ബിജെപി എംഎൽഎ ഒ.രാജഗോപാൽ. കേന്ദ്രസർക്കാർ കേരളത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്ന് പിണറായിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ചിന്താഗതിയുടെപ്രശ്നമാണെന്ന് രാജഗോപാൽ ആരോപിച്ചു. നരേന്ദ്രമോദിയെ നേരിട്ട് കാണാൻ അനുമതി ലഭിക്കാഞ്ഞതിനെത്തുടർന്ന് രൂക്ഷമായ ഭാഷയിലാണ് കഴിഞ്ഞദിവസം പിണറായി വിജയൻ പ്രതികരിച്ചത്. കേരളത്തിനെതിരായ പ്രധാനമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പിണറായി അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്ക്കെതിരെയാണ് രാജഗോപാൽ പ്രതികരിച്ചത്. ഓരോ തവണ പാർട്ടി മീറ്റിങ്ങിന് ഡൽഹിയിലെത്തുമ്പോഴും പ്രധാനമന്ത്രിയെ കാണണമെന്ന് പിണറായി വാശിപിടിക്കുന്നത് ശരിയല്ലെന്ന് ഒ.രാജഗോപാൽ അഭിപ്രായപ്പെട്ടു. മോദി വളരെ തിരക്കുള്ള വ്യക്തിയാണെന്ന് പിണറായി മനസ്സിലാക്കുന്നില്ല. തന്റെ ക്യാബിനെറ്റ് മന്ത്രിമാരിൽ മോദിക്ക് പൂർണവിശ്വാസമുണ്ട്. വകുപ്പ് മന്ത്രിയുമായി പിണറായിക്ക് നേരിട്ട് സംസാരിക്കാമായിരുന്നു. പിണറായി മോദിയെ വിമർശിക്കുമ്പോഴും മുതിർന്ന സിപിഎം നേതാവ് വി.എസ്.അച്ച്യുതാനന്ദൻ റെയിൽവേമന്ത്രി പീയുഷ് ഗോയലുമായി പാലക്കാട് കോച്ച്ഫാക്ടറി വിഷയത്തിൽ സംസാരിക്കുകയായിരുന്നു. അതേ ദിവസം തന്നെയാണ് തിരുവനന്തപുരം ശ്രീചിത്തിരാ മെഡിക്കൽ സെന്ററിനു വേണ്ടി അറുനൂറ് കോടി രൂപയുടെ പ്രോജക്ട് മന്ത്രി ഹർഷവർധൻ പ്രഖ്യാപിച്ചതെന്നും രാജഗോപാൽ പറഞ്ഞു. content highlights:Pinarayi Vijayan is always anti-Modi says BJP leader O.Rajagopal

from mathrubhumi.latestnews.rssfeed https://ift.tt/2ls7IEe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages