തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് പതിനഞ്ചുപേര്‍ മരിച്ചു - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

തെലങ്കാനയില്‍ ട്രാക്ടര്‍ കനാലിലേക്ക് മറിഞ്ഞ് പതിനഞ്ചുപേര്‍ മരിച്ചു

ഹൈദരാബാദ്:തെലങ്കാനയിലെ യാദാരി ജില്ലയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ്14 കർഷക തൊഴിലാളി സ്ത്രീകളും ഒരു ആൺകുട്ടിയും മരിച്ചു. പതിനഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കർഷക തൊഴിലാളികൾ ട്രാക്ടറിൽസമീപത്തെ കൃഷിയിടങ്ങളിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. വെലിഗോണ്ടയിലെ മുസി കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്. എതിർദിശയിൽനിന്നു വന്ന വാഹനവുമായി കൂട്ടിമുട്ടാതിരിക്കാൻവെട്ടിത്തിരിച്ചതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം ഡ്രൈവർക്കു നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും റവന്യൂ ജീവനക്കാരും പോലീസും ചേർന്നാണ് കനാലിൽനിന്ന് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്. സംസ്ഥാന ഊർജമന്ത്രി ജഗദീഷ് റെഡ്ഡി അപകടം നടന്ന സ്ഥലം സന്ദർശിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. content highlights:15 killed as tractor plunged into kanal in telengana

from mathrubhumi.latestnews.rssfeed https://ift.tt/2K3CeTv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages