കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കപ്പെട്ടനടൻ ദിലീപിനെവീണ്ടും സംഘടനയിൽ തിരിച്ചെടുത്തു. അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.ദിലീപിനെ തിരിച്ചെടുക്കണമെന്ന് അംഗങ്ങളുടെ ശക്തമായ ആവശ്യത്തെ മുൻനിർത്തിയാണ് നടപടി. ആരോപണവിധേയനായ നടൻ ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്ന് ചൂണ്ടികാണിച്ചാണ് നടപടി. വേണ്ട നടപടിക്രമം പാലിച്ചല്ല ദിലീപിനെ പുറത്താക്കിയതെന്നും യോഗത്തിൽ വാദങ്ങളുയർന്നിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് പദവികളിൽ പുതിയ ആളുകൾ ചുമതലയേറ്റതിന് പിന്നാലെ നടന്ന ജനറൽ ബോഡി യോഗത്തിലാണ് ദിലീപ് വിഷയം ചർച്ചയായത്. മോഹൻലാൽ അധ്യക്ഷനായ ആദ്യ യോഗമായിരുന്നു ഇത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിഭാഗം താരങ്ങളും യോഗത്തിൽ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിലീപിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് നിയമപരമല്ലാതെയായിരുന്നെന്ന് ഇടവേള ബാബു അടക്കമുള്ള ഭൂരിഭാഗം താരങ്ങൾ അഭിപ്രായപ്പെട്ടു. ദിലീപിനെ അന്ന് അമ്മയിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിനോട് വിശദീകരണം ചോദിക്കാതെയായിരുന്നുവെന്നും അമ്മയുടെ നടപടിയ്ക്കെതിരേ ദിലീപിന് കോടതിയെ സമീപിക്കാമായിരുന്നുവെങ്കിലും എന്നാൽ അങ്ങനെ ചെയ്യാതിരുന്നത് ആശ്വാസകരമായെന്ന് സിദ്ധിഖ് അഭിപ്രായപ്പെട്ടു. പുറത്താക്കലിനെതിരേ ദിലീപ് നിയപരമായി നീങ്ങിയിരുന്നെങ്കിൽ കഥ മറ്റൊന്നായേനെയെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വിഷയത്തിൽ ദിലീപിന്റെ തീരുമാനം നിർണായകമാണ്. അമ്മയിലേക്ക് മടങ്ങി വരാൻ താരത്തിന് താൽപര്യമുണ്ടോ എന്ന് ആരാഞ്ഞതിന് ശേഷം മാത്രമേ വിഷയത്തിൽ ഭരണ സമിതി അന്തിമ തീരുമാനം എടുക്കുകയുള്ളൂ. അമ്മയിൽ നിന്ന് പുറത്താക്കി ഒരു വർഷം പിന്നിടുമ്പോഴാണ് ദിലീപ് സംഘടനയിലേക്ക് തിരികെ എത്തുന്നത്. Content Highlights:dileep returns to AMMA actress abduction case dileep back to AMMA mohanlal mammootty idavelababu
from mathrubhumi.latestnews.rssfeed https://ift.tt/2yzZrr6
via IFTTT
Post Top Ad
Responsive Ads Here
Sunday, 24 June 2018
ദിലീപ് വീണ്ടും 'അമ്മ'യിലേക്ക്
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Malayali Vartha
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment