ന്യൂഡൽഹി: കഠുവയിൽ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിക്ക് അമിതമായ തോതിൽ മയക്ക്മരുന്ന് നൽകിയിരുന്നതായി വിദഗ്ധരുടെ നിഗമനം. പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ അന്വേഷണസംഘം ഫോറൻസിക് ലാബിലേക്ക് അയച്ചിരുന്നു. പ്രതികൾ ഉയർന്ന അളവിൽ മയക്കുമരുന്നുകൾ പെൺകുട്ടിക്ക് നിർബന്ധിച്ച് നൽകിയിരുന്നുവെന്നാണ പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. അതുമൂലം പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നുവെന്നും വിദഗ്ദ്ധർ അനുമാനിക്കുന്നു. പ്രാദേശികമായി ലഭിക്കുന്ന മന്നാർ എന്ന ലഹരിവസ്തുവാണ് പെൺകുട്ടിക്ക് പ്രതികൾ നൽകിയത്. കഞ്ചാവ് പോലെയുള്ള ലഹരിവസ്തുവാണിത്. ഇതിനു പുറമേ മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന എപിട്രിൽ ഗുളികകളും നൽകി. ഡോസ് കൂടിയ ഈ ഗുളിക ഉള്ളിൽ ചെന്നതുമൂലം പെൺകുട്ടി അബോധാവസ്ഥയിൽ ആയിരുന്നിരിക്കാമെന്ന് മെഡിക്കൽ സംഘം പറയുന്നു. വെറുംവയറ്റിൽ ഇത്തരം ഗുളികകൾ അകത്തുചെന്നാലുള്ള അവസ്ഥ എത്ര ഭീകരമായിരിക്കുമെന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തിനുള്ള മറുപടിയിലാണ് വിദഗ്ധർ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പെൺകുട്ടിക്ക് നൽകിയ എപിട്രിൽ ഗുളികയിൽ ക്ലോനാസെപാം എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. രോഗിയുടെ ശരീരഭാരവും മറ്റും കണക്കിലെടുത്താണ് ഈ ഗുളികയുടെ ഡോസ് എത്രയാവണമെന്ന് ഡോക്ടർമാർ തീരുമാനിക്കാറുളളത്. അങ്ങനെ നോക്കുമ്പോൾ പെൺകുട്ടിയുടെ ശരീരം താങ്ങുന്നതിലും മൂന്നിരട്ടിയായിരുന്നു അവൾക്ക് നൽകിയ മരുന്നിന്റെ അളവ്. പെൺകുട്ടിയുടെ ശരീരഭാരം വെറും 30 കിലോഗ്രാം ആയിരുന്നു. ആഹാരമൊന്നും നൽകാതെയാണ് അവളെ ക്രൂരതയ്ക്ക് ഇരയാക്കിയതും. അമിത അളവിൽ ക്ലോനാസെപാം അകത്തുചെന്നതോടെ കുട്ടി മയക്കത്തിലേക്കും അധികം വൈകാതെ നീണ്ടുനിൽക്കുന്ന അബോധാവസ്ഥയിലേക്കും മായിരിക്കാമെന്നാണ് മെഡിക്കൽ സംഘത്തിന്റെ നിഗമനം. കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ പെൺകുട്ടിയുടെ ശരീരം നിശ്ചലമായിരുന്നെന്ന് പരിശോധനാഫലം പറയുന്നു. പഠാൻകോട്ടിലെ ജില്ലാ സെഷൻസ് കോടതിയിൽ അടുത്തയാഴ്ച്ച ക്രൈബ്രാഞ്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പി.ടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 2018 ജനുവരിയിലാണ് അതിക്രൂരമായി ബലാൽസംഗത്തിനിരയായി എട്ട് വയസ്സുകാരി കൊല്ലപ്പെട്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2KdSnFk
via IFTTT
Post Top Ad
Responsive Ads Here
Sunday, 24 June 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ കഠുവ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരുന്നുവെന്ന് വിദഗ്ധര്‍
കൊല്ലപ്പെടുന്നതിന് മുമ്പുതന്നെ കഠുവ പെണ്‍കുട്ടിയുടെ ശരീരം നിശ്ചലമായിരുന്നുവെന്ന് വിദഗ്ധര്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Malayali Vartha
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment