ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ഒത്തുതീര്‍പ്പായി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ഗണേഷ്‌ കുമാര്‍ എം.എല്‍.എയുടെ തല്ല് കേസ് ഒത്തുതീര്‍പ്പായി

പത്തനംതിട്ട: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെഅമ്മയുടെ മുന്നിൽവച്ച് ഗണേഷ് കുമാർ എം.എൽ.എ കയ്യേറ്റംചെയ്തുവെന്ന പരാതി ഒത്തുതീർപ്പായി. പുനലൂർ എൻ.എസ്.എസ്ആസ്ഥാനത്തുവച്ച് നടന്ന ചർച്ചയ്ക്കൊടുവിലാണ് ഏറെ വിവാദമായ തല്ല് കേസിന് തീർപ്പാവുന്നത്. ഗണേഷ് കുമാറിന്റെ അച്ഛനും മുൻ മന്ത്രിയുമായ ആർ. ബാലകൃഷ്ണപ്പിള്ള, ഗണേഷ് കുമാർ എം.എൽ.എ, മർദനമേറ്റ അനന്തകൃഷ്ണന്റെ അമ്മ, എൻ.എസ്.എസ് നേതാക്കൾ അടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ബാലകൃഷ്ണപ്പിള്ളയും, ഗണേഷ് കുമാറും ഒന്നും പ്രതികരിച്ചില്ലെങ്കിലും അരുതാത്തത് സംഭവിച്ചുവെന്ന തരത്തിൽ ഇരുവിഭാഗത്ത് നിന്നും ചർച്ചയുണ്ടായി എന്നാണ് അറിയുന്നത്. തുടർന്ന് ഇരു വിഭാഗവും കേസുകൾ പിൻവലിക്കാൻ ധാരണയായി. അഞ്ചൽ പോലീസാണ് ഇത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഗസ്ത്യകോട് സ്വദേശികളാണ് അനന്ദകൃഷ്ണനും അമ്മയും. ഒരു മരണവീട്ടിൽ പോയി വരികയായിരുന്ന എം.എൽ.എയുടെ വാഹനത്തിന് ഇതേ വീട്ടിൽ പോയി വരികയായിരുന്ന അനന്ദകൃഷ്ണനും അമ്മയും സഞ്ചരിച്ച വാഹനം സൈഡ് നൽകിയില്ല എന്ന് ആരോപിച്ച് മർദിക്കുകയായിരുന്നുവെന്നാണ് കേസ്. ഗണേഷ് കുമാറിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന തരത്തിലുള്ള കേസുമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് അടക്കം ഉണ്ടാവുമെന്ന സാഹചര്യം വന്നതോടെയാണ് കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായത്.

from mathrubhumi.latestnews.rssfeed https://ift.tt/2InPYmn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages