നികുതി വെട്ടിപ്പ്: നീരവ് മോദിക്കെതിരേ അറസ്റ്റ് വാറണ്ട് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

നികുതി വെട്ടിപ്പ്: നീരവ് മോദിക്കെതിരേ അറസ്റ്റ് വാറണ്ട്

ന്യൂഡൽഹി: നികുതിവെട്ടിപ്പ് നടത്തിയെന്നതിന്റ പേരിൽ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് റവന്യൂ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് വാറണ്ട് നൽകി. ഇമെയിൽ വഴിയാണ് അറസ്റ്റ് വാറണ്ട് നൽകിയത്. നീരവ് മോദിയുടെ സൂറത്തിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫയർസ്റ്റാൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, ഫയർസ്റ്റാർ ഡയമണ്ട് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, റഡാഷിൽ ജ്വല്ലറി കം പ്രൈവറ്റ് ലിമറ്റഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു കേസ്. ഇറക്കുമതി ചെയ്യുന്ന ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങൾ നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് കേസ്. 52 കോടിയുടെ നികുതിയടക്കം 890 കോടി വിലവരുന്ന വൈരങ്ങളും രത്നങ്ങളും നികുതി നൽകാതെ പൊതുമാർക്കറ്റിൽ വിൽപ്പന നടത്തിയെന്നാണ് കേസ്. നികുതയടച്ചില്ല എന്നതിന്റെ പേരിൽ സൂറത്തിലെ കോടതിയാണ് അറസ്റ്റ് വാറണ്ട് ഇന്റലിജൻസ് വിഭാഗത്തിന് കൈമാറിയത്. തുടർന്ന് ഇന്റലിജൻസ് വിഭാഗം ഇത് നീരവ് മോദിക്ക് അയച്ച് കൊടുക്കുകയായിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിന്റ പേരിൽ അന്വേഷ ഉദ്യോഗസ്ഥർ തേടുന്ന നീരവ് മോദി ഇപ്പോൾ ഒളിവിലാണ്.

from mathrubhumi.latestnews.rssfeed https://ift.tt/2luyAn1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages