ന്യൂഡൽഹി: ഗവൺമെന്റ് ഫ്ളാറ്റുകളും ഓഫീസ്- വ്യാപാര കേന്ദ്രങ്ങളും നിർമിക്കുന്നതിന്റെ ഭാഗമായി സരോജിനി നഗർ പ്രദേശത്തുനിന്ന് 17000 മരങ്ങൾ വെട്ടിമാറ്റാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ദക്ഷിണ ഡൽഹിയിൽ പ്രതിഷേധറാലി നടന്നു. ഡൽഹിയിൽ ഏറ്റവും കൂടുതൽ വായുമലിനീകരണം അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ദക്ഷിണ ഡൽഹി. മരങ്ങൾ വെട്ടിനീക്കി ശേഷം സരോജിനി നഗറിൽനിർമിക്കുന്നതിൽ 15% ഫ്ളാറ്റുകൾ വിൽക്കും. വാണിജ്യാവശ്യങ്ങൾക്ക്ഉപയോഗിക്കാൻ കഴിയുന്ന സ്ഥലത്തിന്റെ വികസനമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. മുറിച്ചുമാറ്റുന്ന മരങ്ങൾക്കു പകരം തൈകൾ നടാമെന്ന സർക്കാർ വാഗ്ദാനം ജനങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ട്. വളർന്ന മരങ്ങൾ വെട്ടിയ ശേഷം പകരമായി മരത്തൈകൾ നടുന്നതു കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് ജനങ്ങൾ. അതേസമയം മരംമുറിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ നടത്തിയ പ്രസ്താവനയിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിക്കു നേരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്തുകൊണ്ട് ദ്വാരകയിലോ രോഹിണിയിലോ ഔട്ടർഡൽഹിയിലോ താമസസ്ഥല നിർമാണം ആരംഭിച്ചുകൂടാ എന്ന ഒരു ട്വിറ്റർ ഉപയോക്താവിന്റെ ചോദ്യത്തോടുള്ള മറുപടിക്കെതിരെയാണ് ഹർദീപ് സിങ്ങിനെതിരെ വിമർശം ഉയർന്നത്. "സൂക്ഷിച്ച് സംസാരിക്കണം. ഞാനൊരു പൊതുപ്രവർത്തകനായതുകൊണ്ട് എനിക്കെതിരെ എന്തും പറയാമെന്ന് വിചാരിക്കരുത്. ഞാൻ വേട്ടയാടപ്പെടുകയാണ്. പ്രദേശത്തെ മരത്തിന്റെ എണ്ണത്തിൽ ഒന്നുപോലും കുറയില്ലെന്ന് തീരുമാനമെടുത്തിട്ടുള്ളതാണ്. താത്പര്യമുണ്ടെങ്കിൽ പത്രക്കുറിപ്പ് വായിച്ചുനോക്കാം" എന്നർഥം വരുന്നതായിരുന്നു ഹർദീപിന്റെ ട്വീറ്റ്. മന്ത്രിയുടെ ഈ പ്രതികരണത്തിനെതിരെയാണ് ട്വിറ്റർ ഉപയോക്താക്കൾ രംഗത്തെത്തിയത്. content highlights: delhi people protest over centre government decision to cut trees
from mathrubhumi.latestnews.rssfeed https://ift.tt/2tvIJ6F
via IFTTT
Post Top Ad
Responsive Ads Here
Sunday, 24 June 2018
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഡല്‍ഹിയിലെ പതിനേഴായിരം മരം വെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍, പ്രതിഷേധവുമായി ജനങ്ങള്‍
ഡല്‍ഹിയിലെ പതിനേഴായിരം മരം വെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍, പ്രതിഷേധവുമായി ജനങ്ങള്‍
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About Malayali Vartha
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment