വിവാദ ഗോള്‍ ആഘോഷം: സ്വിസ് സ്കോറർമാർക്ക് വിലക്ക് വന്നേക്കും - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

വിവാദ ഗോള്‍ ആഘോഷം: സ്വിസ് സ്കോറർമാർക്ക് വിലക്ക് വന്നേക്കും

മോസ്ക്കോ: സെർബിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടയിൽ നടത്തിയ വിവാദ ഗോൾ ആഘോഷത്തിന്റെ പേരിൽ സ്വിറ്റ്സർലൻഡിന്റെ താരങ്ങളായഷെർദാൻ ഷാക്കിരിക്കും ഗ്രാനിറ്റ് ഷാക്കയ്ക്കുമെതിരേ ഫിഫയുടെ നടപടി വന്നേക്കും. കുറ്റം തെളിഞ്ഞാൽഇരുവർക്കും രണ്ട് മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടിവന്നേയ്ക്കും.ഫിഫയുടെ നിയമത്തിന്റെ അമ്പത്തിനാലാം വകുപ്പ് പ്രകാരം ജനങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് രണ്ട് മത്സരത്തിൽ വിലക്കും അയ്യായിരം സ്വിസ് ഫ്രാങ്ക് പിഴയുമാണ് ശിക്ഷ.ഇരുവർക്കുമെതിരായഅന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ ഗോളുകളിലാണ് സ്വിറ്റ്സർലൻഡ് സെർബിയയെ തോൽപിച്ചത്. ഈ ഗോളുകൾക്കുശേഷമുള്ള ആഘോഷത്തിന്റെ പേരിലാണ് നടപടി.കൈകൾ നെഞ്ചിൽ പിണച്ചുവെച്ച് തള്ളവിരലുകൾ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരുടെയും ഗോൾ ആഘോഷം.അൽബേനിയൻ ദേശീയ പതാകയിലെ ഇരട്ടത്തലയുള്ള കഴുകൻമാരെ ഓർമിപ്പിക്കുന്നതായിരുന്നു ഈ ചിഹ്നം.സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് കൊസോവ. അതുകൊണ്ട് തന്നെ ഇവരുടെ ആഘോഷം വലിയ വിവാദമായി.ഇതിനെതിരേ സെർബിയ ഫിഫയ്ക്ക് പരാതി നൽകുകയായിരുന്നു. ഫിഫ അച്ചടക്ക സമിതി ഇരുവർക്കുമെതിരെ നടപടി ആരംഭിച്ചതായി ഗവേണിങ് ബോഡി പ്രസ്താവനയിൽ അറിയിച്ചു. സെർബിയൻ ഫുട്ബോൾ അസോസിയേഷനെതെരെയും ഫിഫ നടപടികൾ ആരഭിച്ചിട്ടുണ്ട്. ആരാധകർ ഉണ്ടാക്കിയ ബഹളത്തിനും രാഷ്ടീയവും നിന്ദ്യവുമായ സന്ദേശങ്ങൾ കാണിച്ചതിനുമാണ് നടപടി. സ്വിറ്റ്സർലൻഡ് ടീമിലെ കൊസോവോ വംശജരാണ് ഷാക്കിരിയും ഷാക്കയും. 2008-ൽ തങ്ങളിൽനിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവോയെ സെർബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല. സെർബിയയുംകൂടി ഉൾപ്പെട്ട പഴയ യുഗോസ്ലാവ്യൻ ഭരണകൂടത്തിനെതിരേ കൊസോവൻ വംശജർ 1998, 99 കാലഘട്ടത്തിൽ നടത്തിയ യുദ്ധത്തിന്റെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടുമില്ല. അവർക്കിടയിലെ സംഘർഷം തുടരുന്നുണ്ട്. ഈ യുദ്ധത്തിൽ സർവവും നഷ്ടപ്പെട്ടവരാണ് ഷാക്കിരിയുടെയും സ്വിസ് ടീമിലെ മറ്റൊരംഗമായ വാലൺ ബെഹ്രാമിയുടെയും കുടുംബം. വീടും കുടിയും നഷ്ടപ്പെട്ടാണ് ഇവർ സ്വിറ്റ്സർലൻഡിൽ അഭയംതേടിയത്. Content Highlights:Shaqiri, Xhaka facing disciplinary action over controversial goal celebration

from mathrubhumi.latestnews.rssfeed https://ift.tt/2tnZd1m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages