ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 24 June 2018

ബിജെപിക്കെതിരെ ആഞ്ഞടിച്ച് മെഹ്ബൂബ മുഫ്തി

ശ്രീനഗർ: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ ആരോപണങ്ങൾക്കു മറുപടിയുമായി ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി. പിഡിപിയും ബിജെപിയും സഖ്യം ചേർന്നപ്പോൾ ഒപ്പിട്ടതനുസരിച്ചുള്ള കരാർ പ്രകാരം മാത്രമാണ് താൻ തീരുമാനങ്ങൾ എടുത്തിരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാര്യത്തിൽ എന്തു തീരുമാനമാണ് ബിജെപി കൈക്കൊള്ളാൻ പോകുന്നതെന്നും മുഫ്തി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം. ദിവസങ്ങൾക്ക് മുമ്പാണ് ബിജെപി പിന്തുണ പിൻവലിച്ചതോടെ കശ്മീരിലെ പിഡിപി-ബിജെപി സർക്കാർ തകർന്നത്. ഞങ്ങളുടെ മുൻസഖ്യകക്ഷികൾ ഒരുപാടു തെറ്റായ പരാമർശങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നുണ്ട്. രാം മാധവ് തയ്യാറാക്കി രാജ്നാഥ് ജി അംഗീകരിച്ച സഖ്യത്തിന്റെ അജണ്ടയിൽ നിന്നും ഞങ്ങൾ ഒട്ടും ചാഞ്ചാടിയിട്ടില്ല. സ്വന്തം നീക്കങ്ങളെ നിരാകരിച്ച് മൃദുസമീപനം എന്നു പറയുന്നതു കാണുന്നതു വിഷമകരമാണ്.- മുഫ്തി പറഞ്ഞു. ജമ്മുവിനോടും ലഡാക്കിനോടും സർക്കാർ വിവേചനം കാണിച്ചു എന്ന ആരോപണത്തിൽ വാസ്തവമില്ലെന്നും അവർ പറഞ്ഞു. ഏറെ നാളുകളായി താഴ്വരയിൽ ഉണ്ടാവുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്നുകരുതി വികസനത്തിൽ പിന്നാക്കം പോയെന്ന് പറയുന്നതിൽ കഴമ്പില്ലെന്നും മെഹ്ബൂബ പറഞ്ഞു. കഠുവ ബലാൽസംഗ വിഷയത്തിൽ എടുത്ത നിലപാടുകളെക്കുറിച്ചും ആദ്യമായി മെഹ്ബൂബ പ്രതികരിച്ചു. പീഡനത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കം ചെയ്യുകയും ഗുജ്ജാർ, ബക്കർവാൾ സമുദായങ്ങളെ അധിക്ഷേപിക്കരുതെന്നു കാണിച്ച് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി എന്ന നിലയ്ക്ക് തന്റെ ഉത്തരവാദിത്തമായിരുന്നു. ഇരുസമുദായങ്ങൾക്കും സുരക്ഷ നൽകുക എന്നതും മുഖ്യമന്ത്രിയുടെ ചുമതലയായിരുന്നെന്നും അവർ പറഞ്ഞു. ശനിയാഴ്ച്ച മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന പരാമർശം നടത്തിയ ബിജെപി എംഎൽഎ ചൗധരി ലാൽ സിങ്ങിനെതിരെയും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു. ഷുജാദ് ബുഖാരിയെ പരാമർശിച്ച് ജമ്മു കശ്മീരിലെ വ്യക്തി സ്വാതന്ത്രത്തെക്കുറിച്ചു പറഞ്ഞ, കഠുവ കേസിലെ പ്രതികളെ അനുകൂലിച്ചതിന് ശിക്ഷിക്കപ്പെട്ട അവരുടെ എംഎൽഎ ഇപ്പോഴും താഴ്വരയിലെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹത്തിന്റെ കാര്യത്തിൽ അവർ എന്താണ് ചെയ്യാൻ പോകുന്നതെന്ന് മെഹ്ബൂബ ചോദിച്ചു. കശ്മീർ താഴ്വരയിൽ സംസാരിക്കാനുള്ള സ്വാതന്ത്രം കുറഞ്ഞെന്നുള്ള രാം മാധവിന്റെ പരാമർശത്തിനും വികസനകാര്യത്തിൽ ജമ്മുവിനോടും ലഡാക്കിനോടുമുള്ള വിവേചനവും സൈനികർ കൊല്ലപ്പെടുന്നതുമൊക്കെയാണ് പിഡിപിക്കുള്ള പിന്തുണ പിൻവലിക്കാൻ കാരണമെന്ന അമിത് ഷായുടെ ആരോപണത്തിനുമുള്ള മറുപടിയായായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണങ്ങൾ. നരേന്ദ്രമോദി സർക്കാർ വികസനത്തിനായി എൺപതിനായിരം കോടി രൂപയും നിരവധി പദ്ധതികളും കശ്മീരിന് നൽകിയിരുന്നു. പക്ഷേ ജമ്മുവിനോടും ലഡാക്കിനോടുമുള്ള വിവേചനം തുടരുകയാണ് പിഡിപി ചെയ്തത്. ഈ സാഹചര്യത്തിൽ സർക്കാരിനൊപ്പം തുടർന്ന് മാറ്റം സാധ്യമാകില്ലെന്ന് ബോധ്യം വന്നതോടെയാണ് പിന്തുണ പിൻവലിച്ച്് പ്രതിപക്ഷമാകാൻ തീരുമാനിച്ചതെന്നായിരുന്നു അമിത് ഷായുടെ ആരോപണം. content highlights:Mehbooba Mufti hits back at BJP on alliance issue

from mathrubhumi.latestnews.rssfeed https://ift.tt/2Mmvehd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages