
വിദ്യാര്‍ത്ഥിക്കുനേരെ എബിവിപി പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനമെന്ന് പരാതി. തിരുവനന്തപുരം ധനുവച്ചപുരം കോളേജിലാണ് സംഭവം. എബിബിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാത്തത് മൂലം വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടിയതായാണ് പരാതി.
അതേസമയം സംഭവത്തെതുടര്‍ന്ന് കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബിആര്‍ നീരജ് ആശുപത്രിയില്‍ ചികിത്സ തേടി. കോളജിനുള്ളില്‍ വെച്ച് എബിവിപി പ്രവര്‍ത്തകരായ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
മർദ്ദനത്തിനിടെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടല്‍ സ്ത്രീപീഡന കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം.
The post എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനാൽ വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തില്‍ ചവിട്ടി; പരാതി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/Xz2MFtR
via IFTTT
No comments:
Post a Comment