
ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ഇതുവരെയുള്ള ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഈ വിവരം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം.
അതേസമയം , ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിൽ തുടരുന്ന ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കണമെന്നും യുറോപ്യൻ യൂണിയൻ അംഗങ്ങൾ പറഞ്ഞു. 27 യുറോപ്യൻ യൂണിയൻ അംഗങ്ങളും പ്രസ്താവനയെ അനുകൂലിച്ചതായാണ് റിപ്പോർട്ട്.
The post ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/kxvSGU8
via IFTTT
No comments:
Post a Comment