കൊച്ചി: സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. വരുമാനത്തിനനുസരിച്ച് കൃത്യമായി ആദായ നികുതിയൊടുക്കുന്നില്ല എന്ന കണ്ടെത്തലിലാണ് പരിശോധന. പ്രമുഖ യു ട്യൂബ് താരങ്ങളുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. യു ട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കില്ല എന്നാണ് കണ്ടെത്തൽ.
ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വലിയ തോതിൽ വരുമാനം ലഭിക്കുന്ന നിരവധി യു ട്യൂബർമാരുണ്ട്. അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയുമുൾപ്പെടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
The post സംസ്ഥാനത്ത് യു ട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/UGKpmdQ
via IFTTT
No comments:
Post a Comment