ആലപപഴ ജലലയല സപഎ വഭഗയതയൽ നതകകൾകകതര അചചടകക നടപടകൾ ഉടൻ;ആലപപഴ സതത നർതത ഏരയ കമമററകൾ പരചചവടൻ സധയത - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 13 June 2023

ആലപപഴ ജലലയല സപഎ വഭഗയതയൽ നതകകൾകകതര അചചടകക നടപടകൾ ഉടൻ;ആലപപഴ സതത നർതത ഏരയ കമമററകൾ പരചചവടൻ സധയത

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ. ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത. പി പി ചിത്തരഞ്ജൻ അടക്കം 30 ജില്ലാ നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീയതിലാണ്  നടപടി. ലഹരിക്കടത്തിൽ ഉൾപ്പെട്ട കൗൺസിലർ ഷാനാവാസിനെതിരെ നടപടിക്ക് സാധ്യതയുണ്ട്.

എം വി ഗോവിന്ദൻ 19, 20 തീയതികളിൽ ആലപ്പുഴയിൽ എത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ ചേരും. വിഭാഗീയതയിൽ ഉൾപ്പെട്ടവർക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യും. തരംതാഴ്ത്തൽ ഉൾപ്പെടെ നടപടിക്ക് സാധ്യതയുണ്ട്.  ലഹരിക്കടത്ത് അടക്കമുള്ള അന്വേഷണ കമീഷൻ റിപ്പോർട്ടുകളും പരിഗണനയ്ക്കു വരും. ടി പി രാമകൃഷ്ണൻ, പി കെ ബിജു എന്നിവരടങ്ങിയ പാർട്ടി കമ്മീഷന്റെ റിപ്പോർട്ടിൻ മേലാണ്  നടപടികൾ എടുക്കുക. 

The post ആലപ്പുഴ ജില്ലയിലെ സിപിഎം വിഭാഗീയതയിൽ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ ഉടൻ;ആലപ്പുഴ സൗത്ത്, നോർത്ത് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിടാൻ സാധ്യത appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iHkL2wg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages