സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ ഇന്ന് സന്ദര്‍ശിക്കും.
എന്നാല്‍ റോഡുമാര്‍ഗ്ഗം പോകാനാകില്ലെന്ന നിലപാട് വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. യാത്ര മാറ്റില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ബീരേണ്‍ സിംഗ് രാജി സന്നദ്ധത പ്രകടിപ്പിച്ചെന്ന വാര്‍ത്ത തള്ളി ബിജെപി രംഗത്തെത്തി.മണിപ്പൂരില്‍ കലാപ മേഖലകള്‍ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ന് മെയ്ത്തെയ് വിഭാഗത്തിന്റെ വിഷ്ണുപൂരിലെ രണ്ട് ക്യാമ്ബുകള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്ത ക്യാമ്ബുകളില്‍ ആണ് സന്ദര്‍ശനം നടത്തുക. നാഗ ഉള്‍പ്പെടെയുള്ള 17 പൗര സമൂഹവുമായും രാഹുല്‍ കൂടികാഴ്ച നടത്തും.എന്നാല്‍ സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്ന് ഇന്നും രാഹുല്‍ ഗാന്ധിയെ പൊലീസ് വിലക്കി. റോഡ് മാര്‍ഗം പോകാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. വ്യോമമാര്‍ഗം പോകണമെന്നാണ് പൊലീസ് നിലപാട്. ഇന്നലെ കാങ്പോക്പിയിലുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെയാണ് വീണ്ടും സംസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായത്. ഇംഫാല്‍ നഗരത്തില്‍ മൃതദേഹങ്ങളുമായി പ്രതിഷേധ പ്രകടനം നടത്തിയ മെയ്ത്തെയി വിഭാഗക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
The post മണിപ്പൂരില്‍ അതീവ ജാഗ്രത തുടരുന്നതിനിടെ രാഹുല്‍ ഗാന്ധി മെയ്തെയ് വിഭാഗങ്ങളുടെ ക്യാന്പുകള്‍ ഇന്ന് സന്ദര്‍ശിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/zaMjU2q
via IFTTT
No comments:
Post a Comment